ഒരാളോട് വെറുപ്പ് തോന്നിയാല്‍ നയന്‍താര ക്ഷമിക്കില്ല, ഷൂട്ടിംഗ് തിരക്കുകളുമായി ജീവിക്കാനാണ് അവര്‍ക്ക് ഇഷ്ടം: അനിരുദ്ധ് രവിചന്ദര്‍

സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത വ്യക്തിയാണ് നയന്‍താര എന്ന് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍. താരത്തിന്റെ സുഹൃത്ത് വലയങ്ങള്‍ക്കുള്ളില്‍ ഉള്ളവര്‍ക്ക് മാത്രം അറിയാവുന്ന സത്യമാണിതെന്നും അനിരുദ്ധ് പറയുന്നു.

ഒരാളോട് വെറുപ്പ് തോന്നിയാല്‍ പിന്നെ നയന്‍താര അവരെ തിരികെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കില്ല. ഇഷ്ടം തോന്നിയാല്‍ എന്തും കൊടുക്കുകയും വിശ്വസിക്കുകയും അവരെ എങ്ങനെയെല്ലാം കംഫര്‍ട്ടായി നിര്‍ത്താന്‍ കഴിയുമോ അതെല്ലാം ചെയ്യും.

സിനിമയെ ഒരുപാട് സ്‌നേഹിക്കുന്ന വ്യക്തിയാണ്. എന്നും ഷൂട്ടിംഗും തിരക്കുകളുമായി ജീവിക്കാനാണ് നയന്‍താരയ്ക്ക് ഇഷ്ടം. ബ്രേക്ക് എടുക്കാന്‍ പോലും താല്‍പര്യമില്ലാത്ത ആളാണ്. അഭിനയം എന്ന പോലെ നയന്‍താര താല്‍പ്പര്യത്തോടെ ചെയ്യുന്ന രണ്ട് കാര്യങ്ങള്‍ പാചകവും ഇന്റീരിയര്‍ ഡിസൈനിംഗുമാണെന്നും അനിരുദ്ധ് പറയുന്നു.

നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നയന്‍താരയും അനിരുദ്ധും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം, നയന്‍താരയുടെയും സംവിധായകന്‍ വിഗ്നേശ് ശിവന്റെയും വിവാഹം എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

തങ്ങളുടെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞ വിവരം നയന്‍താര തുറന്നു പറഞ്ഞിരുന്നു. തന്റെ കൈയ്യിലെ മോതിരം എന്‍ഗേജ്‌മെന്റ് റിംഗ് ആണെന്ന് ഒരു ചാനല്‍ പരിപാടിക്കിടെയാണ് നയന്‍താര വ്യക്തമാക്കിയത്. എന്നാല്‍ വിവാഹം എന്നുണ്ടാകുമെന്ന കാര്യം താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Latest Stories

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍