'എന്റെ ഗേള്‍ ഫാന്‍സിന്റെ കമന്റ് നോക്ക് എന്ന് പറഞ്ഞാല്‍ അമാലിന്റെ ഉത്തരം ഇതാണ്'; തുറന്നു പറഞ്ഞ് ദുല്‍ഖര്‍

തന്നെ കുറിച്ച് ഭാര്യ അമാല്‍ സൂഫിയ പറയുന്ന കാര്യങ്ങള്‍ പങ്കുവെച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിനെ കുറിച്ച് ശരിക്കും അറിഞ്ഞാല്‍ ഒറ്റ ആരാധകര്‍ പോലും ഉണ്ടാവില്ല എന്നാണ് അമാലിന്റെ അഭിപ്രായം. ഇന്ത്യഗ്ലിഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ദുല്‍ഖര്‍ വെളിപ്പെടുത്തിയത്.

ഇന്റസ്ട്രിയില്‍ വന്ന് നാലഞ്ച് വര്‍ഷം കഴിഞ്ഞ ശേഷവും തങ്ങള്‍ ഒരുമിച്ച് പുറത്ത് പോകുമ്പോള്‍ ആരെങ്കിലും തനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ വന്നാല്‍ അമാല്‍ കൗതുകത്തോടെ ചോദിക്കും, ”എന്തിനാ നിനക്കൊപ്പം എല്ലാവരും ഫോട്ടോ എടുക്കാന്‍ വരുന്നത്” എന്ന്.

താനൊരു നടനല്ലേ, അവര്‍ തന്നെ തിരിച്ചറിയുന്നതാണ് എന്ന് പറയുമ്പോള്‍ അമാല്‍ പറയും, ”ഹൊ ദൈവമേ ഞാന്‍ മറന്ന് പോയി” എന്ന്. അങ്ങനെയാണ് അമാല്‍. വീട്ടില്‍ വന്നാല്‍ തന്റെ ശരിയായ വശം കാണുന്നത് അമാല്‍ മാത്രമാണ്.

തനിക്ക് കുറേ ഗേള്‍സ് ഫാന്‍സുണ്ട്, നോക്ക് തന്നെ കുറിച്ച് എഴുതിയ കമന്റ് നോക്കൂ എന്നൊക്കെ പറഞ്ഞാല്‍ അമാല്‍ പറയും, ”സത്യം എന്താണെന്ന് എനിക്ക് മാത്രമല്ലേ അറിയൂ. അവരെല്ലാം നിങ്ങളെ ശരിക്കും അറിയുകയാണെങ്കില്‍ ഒറ്റ ആരാധികമാരും ഉണ്ടാവില്ല. ഞാന്‍ മാത്രമേ ഉണ്ടാവൂ” എന്ന്.

തന്നെ കുറിച്ചുള്ള സത്യം എന്താണ് എന്ന് അമാലിന് നന്നായി അറിയാം. ആര് എന്ത് പറഞ്ഞാലും എന്താണ് താന്‍ എന്ന് അമാല്‍ മനസിലാക്കും. മറ്റുള്ളവര്‍ കാണുന്നത് തന്റെ നല്ല വശങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ അതിന്റെ നേരെ ഓപ്പോസിറ്റ് ആണ് എന്നത് അമാലിന് മാത്രം അറിയുന്ന കാര്യമാണെന്നും ദുല്‍ഖര്‍ പറയുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്