നയന്‍താരയെ നിന്ന് ചിരിപ്പിക്കുന്നുണ്ടായിരുന്നു, കംഫര്‍ട്ടബിള്‍ ആക്കണമല്ലോ; നിവിനെ ട്രോളി അജു വര്‍ഗീസ്

നിവിന്‍ പോളി ചിരിപ്പിച്ച് ഡയലോഗ് തെറ്റിക്കാറുണ്ടെന്ന് നടന്‍ അജു വര്‍ഗീസ്. ‘സാറ്റര്‍ഡേ നൈറ്റ്‌സ്’ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നിവിനെ ട്രോളി കൊണ്ട് അജു എത്തിയത്. ‘ലവ് ആക്ഷന്‍ ഡ്രാമ’ സിനിമാ സെറ്റിലെ അനുഭവവും അജു വര്‍ഗീസ് പങ്കുവച്ചു.

സാറ്റര്‍ഡേ നൈറ്റ്‌സിന്റെ സെറ്റില്‍ നിവിനൊപ്പം താന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നുവെന്ന് നടി മാളവിക ശ്രീനാഥ് പറഞ്ഞിരുന്നു. ഇതിന് ആളുകളെ തമാശകളും കളിയാക്കലുമായി കംഫര്‍ട്ടബിള്‍ ആക്കണം എന്നായിരുന്നു നിവിന്റെ മറുപടി. ഇതിനെയാണ് അജു ട്രോളിയത്.

‘നിവിന്‍ എത്രപേരെ ചിരിപ്പിച്ച് ഡയലോഗ് തെറ്റിച്ചിട്ടുള്ള ആള്‍ ആണ്. ലവ് ആക്ഷന്‍ ഡ്രാമ സെറ്റില്‍ നയന്‍താരയെ നിന്ന് ചിരിപ്പിക്കുന്നുണ്ടായിരുന്നു, ഒന്ന് കംഫര്‍ട്ടബിള്‍ ആക്കണമല്ലോ’ എന്നായിരുന്നു നിവിനെ ട്രോളി അജു വര്‍ഗീസ് പറഞ്ഞത്.

അതേസമയം, റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സാറ്റര്‍ഡേ നൈറ്റ്‌സ് ഒക്ടോബര്‍ 7ന് റിലീസ് ചെയ്യുന്നത്. നിവിനും അജുവിനും ഒപ്പം സിജു വില്‍സണ്‍, സാനിയ അയ്യപ്പന്‍, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്