സൂപ്പര്‍ താരങ്ങളെ ഡിപ്പന്‍ഡ് ചെയ്യുന്ന നായികയല്ല ഞാന്‍, സിനിമയില്‍ ഡ്യൂയറ്റ് ഉണ്ടോയെന്നും ഹീറോ ആരാണെന്നും ചോദിച്ചിട്ടില്ല: ഉര്‍വശി

സിനിമാജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ടുള്ള ഉര്‍വശിയുടെ വാക്കുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരിക്കലും സൂപ്പര്‍ താരങ്ങളെ ഡിപ്പെന്‍ഡ് ചെയ്യുന്ന നായികയായിരുന്നില്ല താന്‍ എന്നാണ് ഉര്‍വശി തുറന്നു പറയുന്നത്.

ഒരു നടന്റെ അല്ല സംവിധായകന്റെ നായികയായാണ് താന്‍ സിനിമയില്‍ അഭിനയിക്കാറുള്ളത് എന്നാണ് ഉര്‍വശി പറയുന്നത്. ഒരിക്കലും സൂപ്പര്‍താരങ്ങളെ ഡിപ്പെന്‍ഡ് ചെയ്യുന്ന നായികയായിരുന്നില്ല താന്‍. ബോധപൂര്‍വ്വം താന്‍ ആയതല്ല, അതങ്ങനെ സംഭവിച്ചതാണ്.

തനിക്കായി കഥാപാത്രങ്ങള്‍ ഉണ്ടാക്കാനുള്ള സംവിധായകര്‍ ഇവിടെയുണ്ടായിരുന്നു. അക്കാര്യത്തില്‍ ചിലര്‍ക്ക് ഇഷ്ടക്കേടുകളുണ്ട്. താനൊരിക്കലും ഒരു നടന്റേയും നായികയായിരുന്നില്ല. താന്‍ സംവിധായകരുടെ നായികയായിരുന്നു.

ആ പടം കൊണ്ട് തനിക്കെന്ത് നേട്ടമുണ്ടാവും എന്ന് മാത്രം ചിന്തിക്കുന്നയാളല്ല താന്‍. ചിത്രത്തിലെ ഹീറോ ആരാണെന്ന് താന്‍ ചോദിക്കാറില്ല. അതേ പോലെ തന്നേക്കാളും പ്രാധാന്യമുള്ള വേഷം മറ്റാരെങ്കിലും ചെയ്യുന്നുണ്ടോയെന്നും ചോദിക്കാറില്ല. ഡ്യൂയറ്റ് ഉണ്ടോയെന്ന് ചോദിച്ചിട്ടില്ലെന്നും ഉര്‍വശി പറയുന്നു.

ജീവിതത്തില്‍ എപ്പോഴും സത്യസന്ധത നിലനിര്‍ത്താനായി ശ്രമിക്കാറുള്ളയാളാണ് താന്‍. ജീവിതത്തില്‍ വളരെ കുറച്ച് കാര്യങ്ങളേ തനിക്ക് മറയ്ക്കാനായിട്ടുള്ളു എന്നും ഉര്‍വശി പറയുന്നു. അതേസമയം, കേശു ഈ വീടിന്റെ നാഥന്‍ ആണ് ഉര്‍വശിയുടെതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം.

Latest Stories

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി