സഡേഷന്‍ തന്നതു കൊണ്ട് ബോധമില്ലാതെ കിടക്കുകയായിരുന്നു, പ്രണവിന്റെ പേര് കേട്ട് ചാടിയെണീറ്റു: നടനോടുള്ള ക്രഷിനെ കുറിച്ച് കൃതിക

പ്രണവ് മോഹന്‍ലാലിനോടുള്ള ക്രഷിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി കൃതിക പ്രദീപ്. ആശുപത്രിയില്‍ സെഡേഷനില്‍ കിടക്കുമ്പോള്‍ വരെ പ്രണവിന്റെ പേര് കേട്ടിട്ട് ചാടി എണീറ്റിട്ടുണ്ട് എന്നാണ് പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് കൃതിക പറയുന്നത്.

പ്രണവിന്റെ ആദ്യ സിനിമയായ ആദിയില്‍ ഒരു പ്രധാന കഥാപാത്രത്തെ കൃതിക അവതരിപ്പിച്ചിരുന്നു. ആദി സിനിമയുടെ സമയത്ത് തനിക്ക് ഭയങ്കര ക്രഷ് ഉണ്ടായിരുന്നു ആളുടെ അടുത്ത്. താന്‍ പറഞ്ഞിട്ടൊന്നും ഇല്ല എന്നാണ് കൃതിക പറയുന്നത്.

പത്താം ക്ലാസ് കഴിഞ്ഞ് അപ്പന്റിക്‌സിന്റെ ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്ന സമയമാണ്. ആ സമയത്ത് ആദി സിനിമ കഴിഞ്ഞിരിക്കുകയാണ്. സഡേഷന്‍ ഒക്കെ തന്നതുകൊണ്ട് ബോധമൊന്നുമില്ല. അപ്പോള്‍ തന്നെ റൂമിലേക്ക് മാറ്റുന്ന സമയത്ത് ചേച്ചി വന്നു.

‘ദേ പ്രണവ് മോഹന്‍ലാല്‍ വന്നിട്ടുണ്ട്, ഒന്ന് എണീറ്റേ’ എന്ന് പറഞ്ഞു. താന്‍ ഒരൊറ്റ എണീക്കലായിരുന്നു. കാരണം തനിക്ക് അത്രയും ക്രഷ് ഉണ്ടായിരുന്നു ആ ഒരു സമയത്ത്. ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. പ്രണവ് ഭയങ്കര നല്ല മനുഷ്യനാണ്, പാവമാണ്.

നല്ല സ്മൈലിങ് ഫേസ് ആണ് ഗിറ്റാര്‍ ഒക്കെ വായിക്കും. അപ്പോള്‍ നമുക്ക് ഓട്ടോമാറ്റിക്കായി ഒരു വ്യത്യസ്തതയും അട്രാക്ഷനും ക്രഷും ഒക്കെ തോന്നും എന്നാണ് കൃതിക പറയുന്നത്. മോഹന്‍ലാലിന്റെ ഒരു വലിയ ആരാധിക കൂടിയാണ് താന്‍ എന്നും കൃതിക പറയുന്നുണ്ട്.

Latest Stories

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ