ആ വീഡിയോ കണ്ട് ചേട്ടന്‍ പൊട്ടിച്ചിരിക്കുന്നത് കണ്ടു, അപ്പോള്‍ പര്‍ദ്ദ മാറ്റി ഞാന്‍ മുഖം കാണിച്ചു: അനുമോള്‍

താന്‍ പുറത്തേക്കിറങ്ങുമ്പോള്‍ പര്‍ദ്ദ ധരിച്ച് മാത്രമെ ഇറങ്ങാറുള്ളു. തനിക്ക് മാളുകളില്‍ പോയാല്‍ എല്ലാ കടകളിലും കയറി ഇറങ്ങണം. താന്‍ എന്താണിങ്ങനെ എല്ലായിടത്തും കയറി ഇറങ്ങുന്നതെന്ന് ആളുകള്‍ വിചാരിക്കരുതല്ലോ. പിന്നെ ശരീരം ടാന്‍ ആകാതിരിക്കാന്‍ കൂടി വേണ്ടിയാണ് എന്നത് മറ്റൊരു സത്യം.

ചിലപ്പോള്‍ നമ്മള്‍ പുറത്ത് പോകുമ്പോള്‍ ആളുകള്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ ഓടി വരും അപ്പോള്‍ ചെറിയ ആള്‍ക്കൂട്ടം ഉണ്ടാകും. കൂടി നില്‍ക്കുന്നവരെല്ലാം സ്‌നേഹം കൊണ്ട് വന്നവരാണെങ്കിലും പരിസരത്തുള്ള മറ്റുള്ളവര്‍ക്കും സെക്യൂരിറ്റി ചേട്ടന്‍മാര്‍ക്കും അത് ബുദ്ധിമുട്ടുണ്ടാക്കും.

അതുകൊണ്ട് പരമാവധി അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാറുണ്ട്. ബസില്‍ സഞ്ചരിക്കുമ്പോള്‍ പോലും പര്‍ദ്ദ ധരിക്കാറുണ്ട്. ഒരിക്കല്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ തന്റെ സ്റ്റാര്‍ മാജിക്കിലെ ഒരു വൈറല്‍ വീഡിയോ അപ്പുറത്തിരുന്ന ചേട്ടന്‍ കണ്ടു കൊണ്ടിരിക്കുകയാണ്. താന്‍ പര്‍ദ്ദ ധരിച്ചിരുന്നതിനാല്‍ തന്നെ മനസ്സിലായില്ല.

വീഡിയോ കണ്ട് ചേട്ടന്‍ പൊട്ടിച്ചിരിക്കുന്നത് കണ്ട് സന്തോഷം അടക്കാനായില്ല. അപ്പോള്‍ താന്‍ മുഖത്തെ തുണി മാറ്റി താന്‍ തന്നെയാണ് വീഡിയോയിലുള്ളതെന്ന് പറഞ്ഞു. ആദ്യം ആ ചേട്ടന്‍ വിശ്വസിച്ചില്ലെങ്കിലും ശ്രദ്ധിച്ച് നോക്കിയപ്പോള്‍ ചേട്ടന്‍ അത്ഭുതത്തോടെ ഇരിക്കുകയായിരുന്നു.

ആ ചേട്ടന് തന്നെ നേരിട്ട് കണ്ടപ്പോഴുള്ള സന്തോഷം കണ്ട് തനിക്ക് സങ്കടം വന്നു. ചില ചേച്ചിമാരൊക്കെ വന്ന് കെട്ടിപിടിക്കുകയും വീട്ടിലെ ഒരു അംഗത്തെ പോലെ സംസാരിക്കുകയുമെല്ലാം ചെയ്യാറുണ്ട് എന്നാണ് അനു മോള്‍ ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം