ആരും ഒന്നും ചോദിച്ചില്ലെങ്കില്‍ ഞാന്‍ അങ്ങോട്ട് ചോദിച്ച് അവരോട് 'കിണ്ടി' എന്ന് വിളിക്കാന്‍ പറയും: സുധീഷ്

‘മിന്നല്‍ മുരളി’യിലെ നടന്‍ സുധീഷിന്റെ ഗസ്റ്റ് റോള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്. സുധീഷിന് ഒരു ബ്രേക്ക് സമ്മാനിച്ച കഥാപാത്രമായിരുന്നു മണിച്ചിത്രത്താഴിലെ ചന്തു എന്ന കഥാപാത്രം.

ചിത്രത്തില്‍ മോഹന്‍ലാലും സുധീഷും തമ്മിലുള്ള സംഭാഷണങ്ങളും കിണ്ടി എന്ന് വിളിക്കുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. എവിടെ പോയാലും എല്ലാവരും ചോദിക്കുന്ന ഒന്നാണ് മണിച്ചിത്രത്താഴിലെ കിണ്ടി ഡയലോഗ് എന്നാണ് സുധീഷ് പറയുന്നത്.

കേട്ട് മടുത്തുവെങ്കിലും അത് പ്രേക്ഷകര്‍ക്കിടയില്‍ നല്‍കിയ ബ്രേക്ക് വലുതാണ്. ചില പരിപാടികള്‍ക്ക് പോകുമ്പോള്‍ ആരും ഇതേ കുറിച്ച് ചോദിച്ചില്ലെങ്കിലും ഞാന്‍ അങ്ങോട്ട് ചോദിച്ച് അവരോട് കിണ്ടി എന്ന് വിളിക്കാന്‍ പറയും എന്നാണ് സുധീഷ് ഒരു അഭിമുഖത്തില്‍ പറയുന്നത്.

മലയാള സിനിമയില്‍ 34 വര്‍ഷം തികയ്ക്കുമ്പോഴാണ് സുധീഷിന് ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. മണിച്ചിത്രത്താഴിലെ കിണ്ടിക്ക് ശേഷം തീവണ്ടിയിലെ അമ്മാവന്‍ കഥാപാത്രമാണ് സുധീഷിന് മറ്റൊരു ബ്രേക്ക് നല്‍കിയത്.

കണ്ണന്‍ താമരക്കുളത്തിന്റെ വിധി: ദ വെര്‍ഡിക്ട് ചിത്രമാണ് സുധീഷിന്റെതായി ഇപ്പോള്‍ തിയേറ്ററില്‍ എത്തിയിരിക്കുന്നത്. കോളജ് പയ്യന്‍ രീതിയൊക്കെ മാറി പുതിയ പുതിയ കഥാപാത്രങ്ങള്‍ ലഭിക്കുന്നതില്‍ തനിക്കിപ്പോള്‍ സന്തോഷം തോന്നുന്നുണ്ട് എന്നും സുധീഷ് പറഞ്ഞു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്