'അന്ന്‌ എന്തു കേട്ടാലും പ്രതികരിക്കാറുണ്ടായിരുന്നു, വല്ലാതെ ഡിസ്റ്റര്‍ബ് ആകുമായിരുന്നു, ഇപ്പോള്‍ അങ്ങനെയല്ല'; മാറ്റത്തെ കുറിച്ച് സിമ്പു

തന്റെ സ്വഭാവത്തിലടക്കം താന്‍ ഒരുപാട് മാറിയിട്ടുണ്ടെന്ന് നടന്‍ ചിമ്പു. ജീവിതത്തെ കുറിച്ച് വാചാലനാതുന്ന സിമ്പുവിന്റെ പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. പണ്ട് എന്ത് കേട്ടാലും പ്രതികരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ കേട്ടാലും ആവശ്യമുള്ളതാണെന്ന് തോന്നിയാല്‍ മാത്രമേ മനസിലേക്ക് എടുക്കുകയുള്ളു എന്നാണ് താരം പറയുന്നത്.

പണ്ട് എവിടെ നിന്ന് എന്തു കേട്ടാലും പ്രതികരിക്കാറുണ്ടായിരുന്നു. പ്രതികരിച്ച് കഴിയുമ്പോള്‍ ലഭിക്കുന്ന വിമര്‍ശനങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. വല്ലാതെ ഡിസ്റ്റര്‍ബ് ആകുമായിരുന്നു. ചിലപ്പോള്‍ സങ്കടം വരുന്ന അവസ്ഥ വരെയുണ്ടാകും. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല.

എല്ലാം വളരെ സാവധാനം ഇരുന്ന് കേട്ട് മനസിലാക്കി പഠിക്കും. സ്വയമുള്ള സംതൃപ്തിക്കും സന്തോഷത്തിനുമാണ് പ്രാധാന്യം. മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ കേട്ടാലും ആവശ്യമുള്ളതാണെന്ന് തോന്നിയാല്‍ മാത്രമെ മനസിലേക്ക് എടുക്കാറുള്ളൂവെന്നും സിമ്പു പറയുന്നു.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മാനാട് ഉള്‍പ്പെടെ നില്‍വില്‍ നാല്‍പത്തിയേഴ് സിനിമകള്‍ ചെയ്ത സിമ്പു അമ്പത് തികഞ്ഞ് കഴിഞ്ഞാല്‍ പിന്നെ സംവിധാനത്തിലേക്ക് ഇറങ്ങണമെന്നതിനെ കുറിച്ച് ശക്തമായി ആലോചിക്കുന്നുണ്ടെന്നും വ്യക്തമാക്കി. തന്നെ കുറിച്ചുള്ള നല്ല കാര്യങ്ങള്‍ക്കും ട്രോളുകള്‍ വരുന്നതിനാല്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.

ട്രോളന്മാരെ ഒരിക്കലും കുറ്റപറയാന്‍ സാധിക്കില്ല. ഓരോഗുത്തരുടേയും അഭിപ്രായ പ്രകടനങ്ങളാണ്. തന്നെ കുറിച്ചുള്ള മീമുകള്‍ അവര്‍ പുറത്തിറക്കുമ്പോള്‍ അതില്‍ മോശം കാര്യങ്ങള്‍ മാത്രമല്ല നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോഴും അവര്‍ ട്രോളുകള്‍ ചെയ്യാറുണ്ട്. അതിനാല്‍ സന്തോഷിക്കാറുണ്ട് എന്നാണ് സിമ്പു പറയുന്നത്.

Latest Stories

കൂടല്‍മാണിക്യം ഉത്സവത്തിന് ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ബഹുനില പന്തലിന്റേയും ദീപാലങ്കാരങ്ങളുടേയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

ചൂടിനെ ശമിപ്പിക്കാൻ മഴ എത്തുന്നു, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യൻ പിണറായി തന്നെ, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞു: എം. വി. ഗോവിന്ദൻ

പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റ് ലഭിക്കും, പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല: കെ മുരളീധരൻ

മുംബൈ ആരാധകർ എതിർ താരങ്ങൾക്ക് വേണ്ടി കൈയടിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, ചിലപ്പോൾ നമ്മുടെ പ്രകടനം മോശമായത് കൊണ്ടാകാം: ഹാർദിക് പാണ്ഡ്യ

ഈ സീസണിൽ ഞങ്ങൾക്ക് ഇനിയൊന്നും ചെയ്യാനില്ല, വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ല: ഹാർദിക് പാണ്ഡ്യ

'ഓപ്പണർ റോളിലുള്ള ഞങ്ങൾക്ക് പവർപ്ലേ വളരെ പ്രധാനപെട്ടതാണ്, ആ ഓവറുകളിൽ എങ്ങനെയൊക്കെ അടിക്കാം എന്ന ചിന്തയാണ് എനിക്കും ഹെഡിനും: അഭിഷേക് ശർമ്മ

ഈ ഓറഞ്ച് ക്യാപ്പ് ഞാൻ ഇങ് എടുക്കുവാ; റൺ വേട്ടക്കാരിൽ ഒന്നാമനായി അഭിഷേക് ശർമ്മ

വേനൽച്ചൂടിന് ആശ്വാസമായി മഴ; ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്