ആദ്യമായി കണ്ടത് ആ സിനിമാ സെറ്റില്‍, ഓരോ ഘട്ടത്തിലും മോഹന്‍ലാലിന്റെ കഴിവ് മനസിലായി: ശങ്കര്‍

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലാണ് ശങ്കര്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ വില്ലനായി എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. തമിഴില്‍ ശങ്കര്‍ നായകനായ ഒരു തലൈ രാഗം എന്ന ചിത്രം സൂപ്പര്‍ ഹിറ്റായതോടെയാണ് ഫാസില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ശങ്കറിനെ നായകനാക്കുന്നത്.

ചിത്രത്തിന്റെ സെറ്റില്‍ വച്ച് മോഹന്‍ലാലിനെ കണ്ടതിനെ കുറിച്ചും താരത്തിന്റെ വളര്‍ച്ചയെ കുറിച്ചും സംസാരിക്കുകയാണ് ശങ്കര്‍ ഇപ്പോള്‍. മോഹന്‍ലാലിനെ ഞാന്‍ ആദ്യമായി കാണുന്നത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയുടെ സെറ്റില്‍ വച്ചാണ്. അവിടെ വച്ച് തന്നെ പരിചയപ്പെട്ട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.

അതിന് ശേഷം 20 ഓളം സിനിമകള്‍ ഒരുമിച്ച് ചെയ്തു. ഓരോ ഘട്ടത്തിലും മോഹന്‍ലാല്‍ ചെയ്യുന്ന വേഷങ്ങളും, മോഹന്‍ലാലിന്റെ സിന്‍സിയാരിറ്റിയും ഡെഡിക്കേഷന്‍ ഒക്കെ മനസിലാക്കാന്‍ പറ്റി. ഏത് റോള്‍ ആണെങ്കിലും ചെയ്യാനുള്ള കഴിവ് ഒക്കെയാണ് അദ്ദേഹത്തെ ഇത്രയും വലിയ നിലയില്‍ എത്തിച്ചത് എന്നാണ് ശങ്കര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

എണ്‍പതുകളില്‍ നിരവധി ചിത്രങ്ങളില്‍ വേഷമിട്ട ശങ്കര്‍ അന്നത്തെ റൊമാന്റിക് ഹീറോ ആയിരുന്നു. എന്നാല്‍ എണ്‍പതുകളുടെ പകുതിയോടെ ഒരേ പോലുള്ള റോളുകള്‍ ചെയ്ത ശങ്കര്‍ നിറം മങ്ങി. തൊണ്ണൂറുകളില്‍ സിനിമകളില്‍ നിന്ന് ഇടവേളയെടുത്ത ശങ്കര്‍ ഇടയ്ക്ക് ഒരു തിരിച്ചുവരവ് നടത്തിയെങ്കിലും ചിത്രങ്ങള്‍ ഒന്നും ബോക്‌സോഫീസില്‍ വിജയമായില്ല.

വീണ്ടുമൊരു തിരിച്ചു വരവിന് ഒരുങ്ങിയിരിക്കുകയാണ് ശങ്കര്‍ ഇപ്പോള്‍. ‘ഓര്‍മ്മകളില്‍’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. സെപ്റ്റംബര്‍ 23ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. എം വിശ്വപ്രാതാപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Latest Stories

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

'അവർ മരണത്തിലൂടെ ഒന്നിച്ചു..'; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി