പൃഥ്വിരാജിന്റെ ശബ്ദം എനിക്ക് ഇഷ്ടമാണ്, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടത് 'പ്രേമം': പ്രഭാസ്

പൃഥ്വിരാജിന്റെ ശബ്ദം ഇഷ്ടമാണെന്ന് നടന്‍ പ്രഭാസ്. തന്റെ പുതിയ സിനിമയായ സലാറിനെ കുറിച്ച് പറയവെയാണ് പ്രഭാസിന്റെ പരാമര്‍ശം. സലാറിന്റെ തുടക്കത്തിലും അവസാനത്തിലും കേള്‍ക്കുന്നത് പൃഥ്വിരാജിന്റെ ശബ്ദമാണെന്ന് പ്രഭാസ് പറയുന്നു.

”പൃഥ്വിരാജിന്റെ ശബ്ദം എനിക്ക് ഇഷ്ടമാണ്. സിനിമയുടെ തുടക്കത്തിലും അവസാനത്തിലും കേള്‍ക്കുന്നത് പൃഥ്വിരാജിന്റെ ശബ്ദമാണ്. അത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. സിനിമയുടെ തുടക്കത്തിലുള്ള നറേഷനിലൂടെ ഓഡിയന്‍സിന് കഥയെ പെട്ടെന്ന് കണക്ട് ചെയ്യാന്‍ സാധിക്കും” എന്നാണ പ്രഭാസ് പറയുന്നത്.

മലയാളത്തില്‍ പ്രേമം എന്ന ചിത്രമാണ് ഏറ്റവും കൂടുതല്‍ തവണ കണ്ടതെന്നും മലയാളത്തില്‍ അങ്ങനെ ഇഷ്ടപ്പെട്ട സംവിധായകന്‍ എന്നൊന്നില്ലെന്നും പ്രഭാസ് പറയുന്നു. അതേസമയം, കെജിഎഫിന് ശേഷം സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍.

ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായിക. പ്രഭാസിനൊപ്പം ആദ്യമായാണ് ശ്രുതി അഭിനയിക്കുന്നത്. മധു ഗുരുസ്വാമിയാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്. കെജിഎഫിന്റെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് സലാറിന്റയും നിര്‍മ്മാണം.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം