'എന്തിന് വേണ്ടിയായിരുന്നു ഇത്? നിങ്ങള്‍ ഒരു കുടുംബം തകര്‍ത്തു'; റിയ ചക്രബര്‍ത്തിയെ പിന്തുണച്ച് ഇമ്രാന്‍ ഹാഷ്മി

നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് ശേഷം കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്ക് എതിരെ നടന്ന മാധ്യമ വിചാരണയെ വിമര്‍ശിച്ച് ഇമ്രാന്‍ ഹാഷ്മി. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഹാഷ്മി റിയയെ പിന്തുണച്ച് എത്തിയത്.

മാധ്യമ വിചാരണ ആവശ്യത്തിലും അധികമായിരുന്നു. അതിരു കവിഞ്ഞതായിരുന്നു എന്നാണ് തനിക്ക് തോന്നിയത്. നിങ്ങള്‍ ഒരു കുടുംബം മുഴുവനായും തകര്‍ത്തു. ഒരു മുഴുവന്‍ കുടുംബം. എന്തിന് വേണ്ടിയായിരുന്നു അത്, സംഭവിച്ച കാര്യങ്ങളിലെ ചില ഊഹങ്ങളും അനുമാനങ്ങളും വച്ചുമാത്രം.

ഇത്തരത്തിലുള്ള അനാവശ്യ റിപ്പോര്‍ട്ടുകള്‍ മാറ്റി വച്ചാല്‍ മറ്റു ചില വെബ്‌സൈറ്റുകള്‍ യഥാര്‍ത്ഥമായി തന്നെ വാര്‍ത്ത കൈകാര്യം ചെയ്തു. എല്ലാവരും അത്തരം നൈതികത മനസിലാക്കി വാര്‍ത്ത ചെയ്താല്‍ ഈ ലോകം എത്ര സുന്ദരമായിരിക്കും എന്നാണ് താന്‍ ആലോചിക്കുന്നത്.

സാമാന്യബുദ്ധി നിലനില്‍ക്കുന്നതിനാല്‍, നീതി ലഭ്യമാക്കാന്‍ ഒരു നീതിന്യായ വ്യവസ്ഥ ഇവിടെയുണ്ട് എന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. പിന്നെന്തിനാണ് മാധ്യമങ്ങളില്‍ ഒരു വിഭാഗം കുറ്റവാളിയായി ഒരാളെ വിധിക്കുന്നത്? എന്ന് ഇമ്രാന്‍ ഹാഷ്മി ചോദിക്കുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21ന് ആയിരുന്നു സുശാന്ത് സിങ് സ്വന്തം വസതിയില്‍ ആത്മഹത്യ ചെയ്തത്. വിഷാദത്തെ തുടര്‍ന്നാണ് സുശാന്ത് ആത്മഹത്യ ചെയ്തത് എന്നാണ് നിഗമനം. പിന്നാലെയാണ് കേസ് റിയ ചക്രബര്‍ത്തിക്ക് എതിരെ നീണ്ടത്. തുടര്‍ന്ന് നടിക്കുള്ള മയക്കുമരുന്ന് ബന്ധത്തിലേക്കും കേസ് നീളുകയായിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്