'ഊഹാപോഹങ്ങള്‍ വേണ്ട, ആ ബന്ധം അവസാനിച്ചു'; സുസ്മിത സെന്നും കാമുകനും വേര്‍പിരിഞ്ഞു

സുസ്മിത സെന്നും കാമുകന്‍ റോഹ്‌മാനും വേര്‍പിരിഞ്ഞു. 2018 മുതല്‍ പ്രണയത്തില്‍ ആയിരുന്ന ഇരുവരും ലിവിംഗ് ടുഗദര്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. സുസ്മിത തന്നെയാണ് റോഹ്‌മാന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് തങ്ങള്‍ വേര്‍പിരിഞ്ഞ കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

”സുഹൃത്തുക്കളായിട്ട് ആയിരുന്നു ഞങ്ങളുടെ തുടക്കം, ഞങ്ങള്‍ സുഹൃത്തുക്കളായി തുടരുന്നു!! എന്നാല്‍ ആ ബന്ധം അവസാനിച്ചു… സ്‌നേഹം തുടരുന്നു” എന്നാണ് സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഊഹാപോഹങ്ങള്‍ വേണ്ട, ഓര്‍മ്മകൾ, നന്ദി, സ്‌നേഹം, സൗഹൃദം എന്നീ ഹാഷ്ടാഗുകളും താരം പങ്കുവെച്ചിട്ടുണ്ട്.

സുസ്മിതയ്ക്കും നടി ദത്തെടുത്ത രണ്ട് പെണ്‍കുട്ടികള്‍ക്കും ഒപ്പമായിരുന്നു റോഹ്‌മാന്‍ വര്‍ഷങ്ങളായി താമസിച്ചു കൊണ്ടിരുന്നത്. വര്‍ക്കൗട്ടും ജീവിതശൈലിയിലെ മാറ്റങ്ങളുമൊക്കയായി താരകുടുംബം സന്തുഷ്ടമായി കഴിയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സുസ്മിത റോഹ്‌മാനൊപ്പമുള്ള ചിത്രങ്ങളൊന്നും പങ്കുവെയ്ക്കാറില്ല.

ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നതും നിര്‍ത്തിയിരുന്നു. സൂപ്പര്‍ നായികയായിട്ടും വര്‍ഷങ്ങളോളം സിംഗിള്‍ മദറായി കഴിഞ്ഞിരുന്ന സുസ്മിതയുടെ ജീവിതത്തിലേക്ക് റോഹ്‌മാന്‍ വരികയായിരുന്നു. കാമുകനുമായുള്ള പ്രായവ്യത്യാസത്തിന്റെ പേരില്‍ നടി നിരവധി വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടിയും വന്നിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ