'തീര്‍ച്ചയായും നിശ്ചയദാര്‍ഢ്യത്തോടെ നിങ്ങള്‍ തിരിച്ചു വരും'; പ്രതികരണവുമായി ശില്‍പ്പ ഷെട്ടി

നീലച്ചിത്ര നിര്‍മ്മാണ കേസില്‍ രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ശില്‍പ്പ ഷെട്ടി. ഈ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഒരുപാട് ധൈര്യം വേണമെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തിങ്കളാഴ്ചയാണ് രാജ് കുന്ദ്രയ്ക്ക് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

‘ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഒരുപാട് ധൈര്യം വേണം, പക്ഷെ തീര്‍ച്ചയായും നിശ്ചയദാര്‍ഢ്യത്തോടെ നിങ്ങള്‍ തിരിച്ചുവരും’ എന്ന് ശില്‍പ്പ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. യോഗ ചെയ്യുന്ന ചിത്രത്തിനൊപ്പം മാനസികാരോഗ്യത്തെ കുറിച്ചുള്ള കുറിപ്പും ശില്പ ഷെട്ടി പങ്കുവച്ചു.

62 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. കുന്ദ്രയ്ക്കെതിരെ 1,400 പേജുള്ള കുറ്റപ്പത്രം അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.

എന്നാല്‍, താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് നിര്‍മിച്ചതെന്നും അതിനെ അശ്ലീലമെന്ന് പറഞ്ഞ് തന്നെ ബലിയാടാക്കിയതാണെന്നും കേസിലേക്ക് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും രാജ് കുന്ദ്ര കോടതിയില്‍ പറഞ്ഞു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി