'എങ്കില്‍ നീ ബ്രാഹ്‌മണനായിരിക്കില്ല' എന്ന് പറഞ്ഞ് ഋഷി കപൂര്‍ പോയി, പിന്നീട് മിണ്ടിയിട്ടുമില്ല: ശശി തരൂര്‍

അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂര്‍ കാരണമാണ് തന്റെ ജാതി നായരാണെന്ന് തിരിച്ചറിഞ്ഞതെന്ന് ശശി തരൂര്‍. ഋഷി കപൂറുമായുള്ള സ്‌കൂള്‍ പഠനകാലത്തെ അനുഭവങ്ങളാണ് ശശി തരൂര്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുന്നത്. നിന്റെ ജാതി എന്താണ് എന്നാണ് ഋഷി കപൂര്‍ ചോദിച്ചത് എന്ന് തരൂര്‍ പറയുന്നു.

സ്‌കൂളിലെ നാടകവേദികളില്‍ വിലസുന്ന കാലത്താണ് സഹപാഠിയായ ഋഷി കപൂര്‍ തന്നോട് ഒരു ചോദ്യം ചോദിച്ചത്. ‘നിന്റെ ജാതി എന്താണ്?’ താന്‍ അന്തംവിട്ടു പോയി. ഈ ചോദ്യത്തിലേക്ക് ഋഷിയെ നയിച്ചത് ക്ലാസില്‍ നടന്ന ചില സംഭവങ്ങളാണ്. ഒരിക്കല്‍ ഒരു തമാശ കവിത ചൊല്ലി താന്‍ കുട്ടികളെ ചിരിപ്പിക്കുകയും ചില പരിപാടികളുടെ മാസ്റ്റര്‍ ആയി കൈയ്യടി വാങ്ങുകയും ചെയ്തു.

ഇതില്‍ കൗതുകമോ ഈര്‍ഷ്യയോ തോന്നിയ ഋഷി തന്നോട് ചോദിച്ചതാണ് ഈ ചോദ്യം. അച്ഛന്‍ തന്നോട് ജാതിയെ കുറിച്ചോ മതത്തെ കുറിച്ചോ ഒന്നും പറഞ്ഞു തരാത്തതിനാല്‍ അറിയില്ലെന്ന് മറുപടി നല്‍കി. എന്നാല്‍ ഋഷി കപൂര്‍ വിട്ടില്ല. ‘എല്ലാവര്‍ക്കും അവരുടെ ജാതി അറിയാമല്ലോ, നിനക്കെന്താ അറിയാത്തത്’ എന്നായിരുന്നു അവന്റെ ചോദ്യം.

തനിക്കറിയില്ല എന്ന് തുറന്നു പറഞ്ഞപ്പോള്‍ ‘എങ്കില്‍ നീ ബ്രാഹ്‌മണനായിരിക്കില്ല’ എന്നു പറഞ്ഞ് ഋഷി പോയി. അവന്‍ പിന്നെ തന്നോട് മിണ്ടിയിട്ടില്ല,’ ശശി തരൂര്‍ പറഞ്ഞു. ഈ സംഭവത്തിന് ശേഷമാണ് തന്റെ ജാതി നായരാണെന്ന് തിരിച്ചറിഞ്ഞത് എന്ന് ശശി തരൂര്‍ പറയുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്