'ബ്രിട്ടീഷ് വിദ്വേഷം പ്രകടം, ഇത് തെറ്റായ സന്ദേശം നല്‍കും'; സര്‍ദാര്‍ ഉദ്ദം ഓസ്‌കര്‍ എന്‍ട്രിയില്‍ ഇല്ല, ജൂറി അംഗങ്ങളുടെ വിശദീകരണം വിവാദത്തില്‍

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയില്‍ നിന്നും സര്‍ദാര്‍ ഉദ്ദം എന്ന സിനിമ പിന്തള്ളപ്പെടാനുള്ള കാരണം വ്യക്തമാക്കിയ ജൂറി അംഗങ്ങള്‍ക്ക് നേരെ പ്രതിഷേധം. കൂഴങ്കല്‍ എന്ന തമിഴ് ചിത്രമാണ് ഇത്തവണ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാകാന്‍ മത്സരിച്ച 14 ചിത്രങ്ങളുടെ അന്തിമ പട്ടികയില്‍ സര്‍ദാര്‍ ഉദ്ദം എന്ന ചിത്രവും ഇടം നേടിയിരുന്നു. എന്നാല്‍ ബ്രിട്ടീഷ് വിദ്വേഷം പ്രകടമായതിനാലാണ് ചിത്രം പിന്തള്ളപ്പെട്ടതെന്നാണ് ജൂറി അംഗങ്ങള്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം. ഇതാണ് വിവാദമായിരിക്കുന്നത്.

വിക്കി കൗശലിനെ നായകനാക്കി ഷൂജിത്ത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രം ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ മൈക്കിള്‍ ഒ’ഡയറെ ഇംഗ്ലണ്ടില്‍ പോയി കൊലപ്പെടുത്തി പ്രതികാരം നിറവേറ്റുന്ന ഉദ്ദമിന്റെ കഥയാണ് പറയുന്നത്.

ആഗോളവത്കരണ കാലത്ത് ഇത്തരത്തില്‍ വിദ്വേഷം പേറുന്ന സന്ദേശങ്ങളുള്ള സിനിമ ഓസ്‌കര്‍ പോലെയുള്ള വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തെറ്റായ സന്ദേശമാകും നല്‍കുകയെന്നാണ് ജൂറി അംഗമായ ഇന്ദ്രദീപ് ദാസ് ഗുപ്ത പ്രതികരിച്ചത്. സിനിമ വല്ലാതെ വലിച്ചു നീട്ടിയെന്ന് മറ്റു ചില ജൂറി അംഗങ്ങള്‍ പറയുന്നു.

ജാലിയന്‍വാലാബാഗിലെ രക്തസാക്ഷികളുടെ കുടുംബങ്ങളുടെ വേദന കാണികളിലേക്ക് എത്തിക്കാന്‍ സമയമെടുത്തത് ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിച്ചുവെന്നും ക്ലൈമാക്‌സിലേക്ക് എത്താന്‍ വൈകിയത് തിരിച്ചടിയായെന്നും ജൂറി അംഗങ്ങള്‍ പറയുന്നു. ഈ വെളിപ്പെടുത്തലിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന ഏടാണ് സര്‍ദാര്‍ ഉദ്ദമിന്റെ ജീവിതമെന്നും അത് ചിത്രീകരിക്കുന്ന സിനിമയ്ക്ക് അര്‍ഹമായ ആദരം ഇല്ലാതാക്കരുതെന്നും പലരും ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന കഥ പറഞ്ഞ റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധി സിനിമ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയതാണ് എന്ന് പലരും പറയുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ