കരീനയല്ല, സ്‌ക്രീനില്‍ സീത ആകാന്‍ കങ്കണ; തിരക്കഥ ഒരുക്കുന്നത് ബാഹുബലി രചയിതാവ്

രാമായണം അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ‘സീത ദ ഇന്‍കാര്‍നേഷന്‍’ സിനിമയില്‍ കങ്കണ റണാവത്ത് നായികയാകും. പിരിയഡ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ സീതയാകാന്‍ ഒരുങ്ങുന്നുവെന്ന വിവരം കങ്കണ തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്.

ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് ബാഹുബലിയുടെ രചയിതാവും എസ്.എസ് രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദ് ആണ്. രചനയില്‍ സംവിധായകനും പങ്കാളിത്തമുണ്ട്. സംഭാഷണങ്ങളും ഒപ്പം പാട്ടിന് വരികളും എഴുതുന്നത് മനോജ് മുസ്താഷിര്‍ ആണ്. എ ഹ്യൂമന്‍ ബീയിംഗ് സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ‘സീത ദ ഇന്‍കാര്‍നേഷന്‍’ സിനിമ നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സീയാവാന്‍ നടി കരീന കപൂര്‍ 12 കോടി രൂപ ആവശ്യപ്പെട്ടതോടെയാണ് ചിത്രം ചര്‍ച്ചകളില്‍ നിറഞ്ഞത്. ഇതോടെ കരീനയ്ക്ക് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും നടന്നിരുന്നു.

എന്താണ് തനിക്ക് വേണ്ടത് എന്നാണ് താന്‍ വ്യക്തമാക്കുന്നത്, അതിന് ആ ബഹുമാനം ലഭിക്കണമെന്ന് കരുതുന്നു. ഇത് ആവശ്യപ്പെടുന്നു എന്നതിലല്ല കാര്യം, സ്ത്രീകളെ ബഹുമാനിക്കുക എന്നതിലാണ്. കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് കരുതുന്നുവെന്നുമാണ് കരീന ട്രോളുകളോട് പ്രതികരിച്ചത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി