മറ്റാര്‍ക്കും ഇങ്ങനെ അഭിനയിക്കാന്‍ ആകുമെന്ന് തോന്നുന്നില്ല, നീയൊരു രാജ്ഞി തന്നെ; ദുല്‍ഖറിന്റെ നായികയെ വാഴ്ത്തി കങ്കണ

ദുല്‍ഖര്‍ സര്‍മാന്‍ ചിത്രം ‘സീതാരാമ’ത്തെ വാഴ്ത്തി കങ്കണ റണാവത്ത്. ആരാധകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ നേടിയ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനും മൃണാല്‍ താക്കൂര്‍ നായികയുമായ സീതാരാമം. ചിത്രം കണ്ട ശേഷം ഇതിഹാസ സമാനമായ പ്രണയകഥ എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്.

”ഒടുവില്‍ സീതാരാമം കാണാന്‍ സമയം കിട്ടി. ഉറപ്പിച്ചു പറയുന്നു, ഇതൊരു മനോഹരമായ അനുഭവമായിരുന്നു… ഇതിഹാസ സമാനമായ പ്രണയകഥ… അസാധാരണ തിരക്കഥയും സംവിധാനവും…. ഹനു രാഘവപുടിക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍” എന്ന് കങ്കണ കുറിച്ചു.

എല്ലാ അഭിനേതാക്കളും വിസ്മയകരമായ രീതിയിലാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത് എന്നും കങ്കണ പറഞ്ഞു. ഇതില്‍ മൃണാലിന്റെ പ്രകടനം വേറിട്ടു നിന്നു. മറ്റൊരു അഭിനേതാവിനും ചിത്രത്തില്‍ ഇങ്ങനെ അഭിനയിക്കാനാകുമെന്ന് കരുതുന്നില്ല. എന്തു നല്ല കാസ്റ്റിങ്ങാണ്. ശരിക്കും രാജ്ഞി. സിന്ദാബാദ് താക്കൂര്‍ മാഡം എന്നും കങ്കണ കുറിച്ചു.

ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ എത്തിയ സീതാരാമം നൂറു കോടി ക്ലബില്‍ ഇടംപിടിച്ചു കഴിഞ്ഞു. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. സീതാമഹാലക്ഷ്മി ആയാണ് മൃണാള്‍ വേഷമിട്ടത്. അഫ്രീന്‍ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ചിത്രത്തില്‍ എത്തിയിരുന്നു.

Latest Stories

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്