യോഗി ശ്രീരാമനെ പോലെ തപസ്വിയായ രാജാവ്, വരുന്ന തിരഞ്ഞെടുപ്പിലും വലിയ വിജയം ഉണ്ടാകട്ടെ: കങ്കണ റണാവത്ത്

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രീരാമനെ പോലെയാണെന്ന് നടി കങ്കണ റണാവത്ത്. യോഗിയെ സന്ദര്‍ശിച്ച ശേഷം പങ്കുവച്ച കുറിപ്പിലാണ് കങ്കണയുടെ വാക്കുകള്‍. യുപി സര്‍ക്കാറിന്റെ ബ്രാന്‍ഡ് അംബാസിഡറായി കങ്കണയെ നിയമിച്ചിരിക്കുകയാണ്. ഒരു ജില്ല ഒരു ഉല്‍പ്പന്നം എന്ന പരിപാടിയുടെ അംബാസഡറായാണ് കങ്കണയെ നിയമിച്ചത്.

രാം ജന്മ ഭൂമി പൂജയുടെ സമയത്ത് ഉപയോഗിച്ച വെള്ളി നാണയം യോഗി ആദിത്യനാഥ് കങ്കണയ്ക്ക് സമ്മാനിച്ചു. ലഖ്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അയോധ്യ എന്ന പേരില്‍ ഒരു സിനിമ ചെയ്യുമെന്നും രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതില്‍ ചര്‍ച്ചചെയ്യുമെന്നും കങ്കണ വ്യക്തമാക്കുന്നു.

”ബഹുമാനപ്പെട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ജിയുമായി കൂടിക്കാഴ്ച്ച നടത്തിയതില്‍ അതിയായ സന്തോഷം തോന്നുന്നു. ഊര്‍ജ്ജസ്വലനായ, ആത്മാര്‍ത്ഥയുള്ള, വ്യക്തിപരമായി പ്രചോദനം നല്‍കുന്നയാളുമാണ് അദ്ദേഹം. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ടതും ജനപ്രിയനുമായ നേതാക്കളില്‍ ഒരാളുമായി സംവദിക്കാനായത് അംഗീകാരമായി കാണുന്നു.”

”തേജസ് സിനിമയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കിയ ഉത്തര്‍ പ്രദേശ് സര്‍ക്കാറിന് നന്ദി അറിയിക്കുന്നു. ശ്രീരാമനെ പോലെ തപസ്വിയായ രാജാവാണ് യോഗി ആദിത്യനാഥ്. വരുന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വലിയ വിജയം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു” എന്ന് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Latest Stories

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്