'രാധിക ആപ്‌തെയെ രാജ്യം നിരോധിക്കണം, നഗ്നചിത്രം സംസ്‌കാരശൂന്യം'; നടിക്കെതിരെ വിദ്വേഷ പ്രചാരണം

ബോളിവുഡ് താരം രാധിക ആപ്‌തെയ്ക്ക് എതിരെ ബോയ്‌കോട്ട് ക്യാമ്പെയ്ന്‍. രാധികയുടെ ‘പാര്‍ച്ചഡ്’ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ചിത്രം വൈറലായതിന് പിന്നാലെയാണ് ട്വിറ്ററില്‍ വിദ്വേഷ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. ചിത്രത്തില്‍ അര്‍ദ്ധ നഗ്നയായാണ് രാധിക എത്തുന്നത്. രാജ്യത്തിന്റെ സംസ്‌കാരം സംരക്ഷിക്കാന്‍ രാധികയെ നിരോധിക്കണം എന്ന ട്വീറ്റുകളാണ് ട്രെന്‍ഡിംഗ് ആകുന്നത്.

ബോളിവുഡ് സിനിമകള്‍ രാജ്യത്തിന്റെ സംസ്‌കാരത്തെ അപമാനിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു എന്നാണ് ചിലരുടെ വാദം. രാധിക ആപ്‌തെയുടെ സിനിമകള്‍ വളരെ മോശമായതിനാല്‍ ഫോട്ടോയും വീഡിയോയും പോലും പങ്കുവയ്ക്കാന്‍ കഴിയില്ല. അശ്ലീലം പ്രചരിപ്പിക്കുന്നതിനാല്‍ രാജ്യം രാധികയെ ബഹിഷ്‌ക്കരിക്കണം എന്ന് ചിലര്‍ ട്വീറ്റ് ചെയ്യുന്നു.

2015ല്‍ റിലീസ് ചെയ്ത പാര്‍ച്ച്ഡ് ലീന യാദവാണ് സംവിധാനം ചെയ്തത്. ഗുജറാത്തിലെ നാല് സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സാമൂഹിക പ്രശ്നങ്ങളായ ശൈശവ വിവാഹം, സ്ത്രീധനം, മാരിറ്റല്‍ റേപ്പ്, സ്ത്രീ പീഡനങ്ങള്‍ എന്നിവയാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്.

തനിഷ്ട ചാറ്റര്‍ജി, സുര്‍വീന്‍ ചാവ്‌ല, ആദില്‍ ഹുസൈന്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. അതേസമയം, വാസന്‍ ബാല സംവിധാനം ചെയ്യുന്ന മോണിക, ഓ മൈ ഡാര്‍ളിംഗ് എന്നീ ചിത്രങ്ങളിലാണ് രാധിക ആപ്‌തെ ഇപ്പോള്‍ അഭിനയിക്കുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ