'ഇരുണ്ട നിറമുള്ള ജുലന്‍ ഗോസ്വാമിയെ അവതരിപ്പിക്കാന്‍ വെളുത്ത അനുഷ്‌കയ്ക്ക് ആവില്ല'; ബയോപിക് വിവാദത്തില്‍

മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജുലന്‍ ഗോസ്വാമിയുടെ ബയോപിക്കില്‍ അനുഷ്‌ക ശര്‍മ്മ നായികയാവുന്നതിന് എതിരെ വിമര്‍ശനം. കഴിഞ്ഞ ദിവസമാണ് ജുലന്‍ ഗോസ്വാമിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഛക്ദ എക്‌സ്പ്രസ് പ്രഖ്യാപിച്ചത്.

മികച്ച പേസ് ബൗളറായിരുന്ന ജുലന്‍ ഗോസ്വാമിയുടെ ബയോപിക് പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. എന്നാല്‍ ജുലന്‍ ഗോസ്വാമിയുടെ പ്രകടനത്തെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ അനുഷ്‌കയ്ക്ക് സാധിക്കില്ല എന്നാണ് ആരാധകര്‍ പറയുന്നത്.

ഇരുണ്ട നിറമുള്ള ജുലന്‍ ഗോസ്വാമിയെ അവതരിപ്പിക്കാന്‍ എന്തിനാണ് വെളുത്ത നിറമുള്ള അനുഷ്‌കയെ തിരഞ്ഞെടുത്തതെന്നും എന്തുകൊണ്ട് ഒരു ബംഗാളി നടിയെ തിരഞ്ഞെടുത്തില്ല എന്നുമുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.  ചിത്രത്തിന്റെ ടീസറിലെ അനുഷ്കയുടെ ബംഗാളി ഉച്ചാരണത്തെ വിമർശിച്ചു കൊണ്ടാണ് കമന്റുകൾ.

അതേസമയം, ഛക്ദ എക്‌സപ്രസിലൂടെ ഒരിടവേളക്ക് ശേഷം അനുഷ്‌ക വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. പ്രോസിത് റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അഭിഷേക് ബാനര്‍ജി ആണ് തിരക്കഥ ഒരുക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് റിലീസായിരിക്കും സിനിമ എന്നാണ് സൂചന.

2021ല്‍ മകള്‍ വാമിക പിറന്നതിനു ശേഷം അനുഷ്‌കയുടെ ആദ്യ ചിത്രമാണ് ചക്ദാ എക്‌സ്പ്രസ്. 2018ല്‍ പുറത്തിറങ്ങിയ സീറോ ആയിരുന്നു അനുഷ്‌കയുടെ അവസാന ചിത്രം. 2017ല്‍ ആണ് അനുഷ്‌ക ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ വിവാഹം ചെയ്തത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ