ടെലിവിഷനിലേക്കു പോകുന്നത് ഇമേജിനെ ബാധിക്കും എന്ന് പലരും പറഞ്ഞു, എന്നാല്‍ സിനിമകള്‍ കിട്ടാതിരുന്ന കാലമായിരുന്നു: അമിതാഭ് ബച്ചന്‍

സിനിമകള്‍ ഇല്ലാതിരുന്നതിനാലാണ് ടെലിവിഷനിലേക്ക് തിരിഞ്ഞതെന്ന് അമിതാഭ് ബച്ചന്‍. 2000ല്‍ ആരംഭിച്ച കോന്‍ ബനേഗാ ക്രോര്‍പതി 1000 എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്. 21 വര്‍ഷമായി ഈ പരിപാടി അവതരിപ്പിക്കുന്നത്തിന്റെ സന്തോഷം ഇക്കഴിഞ്ഞ എപ്പിസോഡില്‍ താരം പങ്കിട്ടിരുന്നു.

മകള്‍ ശ്വേത, കൊച്ചു മകള്‍ നവ്യ നവേലി എന്നിവര്‍ ഷോയില്‍ എത്തിയിരുന്നു. മകളുടെ ചോദ്യത്തിന് മറുപടിയായായാണ് 21 വര്‍ഷത്തെ തന്റെ യാത്രയെ കുറിച്ച് ബച്ചന്‍ പറഞ്ഞത്. ഒരുപാട് പേര് അന്ന് എന്നോട് പറഞ്ഞു ബിഗ് സ്‌ക്രീനില്‍ നിന്ന് ടെലിവിഷനിലേക്കു പോകുന്നത് തന്റെ ഇമേജിനെ ബാധിക്കുമെന്ന്.

അന്ന് തനിക്ക് സിനിമകള്‍ ഒന്നും കിട്ടാതിരുന്ന സമയമായിരുന്നു. ഷോ തുടങ്ങിയ ശേഷം ആളുകളില്‍ നിന്ന് കിട്ടിയ പ്രതികരണങ്ങളില്‍ നിന്ന് താന്‍ അറിഞ്ഞു തന്റെ ലോകം മാറിത്തുടങ്ങിയിരിക്കുന്നു എന്നാണ് ബച്ചന്‍ പറയുന്നത്. ഏറെ ആരാധകരുള്ള ഷോയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗ ക്രോര്‍പതി.

ഷോയുടെ 13-ാം സീസണ്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ഒരു സീസണില്‍ ഷാരൂഖ് ഖാന്‍ ആണ് അവതാരകനായി എത്തിയത്. ബാക്കിയെല്ലാ സീസണിലും അമിതാഭ് ബച്ചന്‍ തന്നെയായിരുന്നു അവതാരകന്‍. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പേരില്‍ മലയാളത്തിലടക്കം ഷോ എത്തിയിരുന്നു.

Latest Stories

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്