സംഗതി സ്വര്‍ണമാണോ, അവസരം കിട്ടിയാല്‍ അടിച്ചു മാറ്റിയിരിക്കും; വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ കൊട്ടാരത്തിലെ സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി

ബ്ലെനിം കൊട്ടാരം മ്യൂസിയത്തിലെ ശുചിമുറികളിലൊന്നില്‍ സ്ഥാപിച്ചിരുന്ന സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി. പൊലീസ് ഒരാളെ അറസ്റ്റ് ചെയ്‌തെങ്കിലും തൊണ്ടിമുതല്‍ കണ്ടെടുത്തിട്ടില്ല.

മൗറീഷ്യോ കാറ്റലന്‍ എന്ന ഇറ്റാലിയന്‍ ശില്‍പിയാണ് “അമേരിക്ക” എന്നു പേരിട്ട ഈ കലാസൃഷ്ടി 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മ്മിച്ചത്. 35 കോടി രൂപ വിലവരും. മോഷണത്തിന് 2 ദിവസം മുമ്പ് മാത്രമാണ് മ്യൂസിയം സന്ദര്‍ശകര്‍ക്കു തുറന്നു കൊടുത്തത്.

ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മഗൃഹമാണ് ഓക്‌സ്ഫഡ്ഷറിലുള്ള ബ്ലെനിം കൊട്ടാരം. യുനെസ്‌കോയുടെ പൈതൃക കേന്ദ്രം കൂടിയാണ്. ചര്‍ച്ചില്‍ പിറന്നുവീണ മുറിയോടു ചേര്‍ന്നുള്ള ശുചിമുറിയിലാണ് ക്ലോസറ്റ് സ്ഥാപിച്ചിരുന്നത്. സന്ദര്‍ശകര്‍ക്കു മറ്റേതു ടോയ്‌ലറ്റും പോലെ ഇതും ഉപയോഗിക്കാമായിരുന്നു.

ന്യൂയോര്‍ക്കിലെ ഗുഗന്‍ഹൈം മ്യൂസിയത്തിലാണ് ഈ “സ്വര്‍ണ സിംഹാസനം” 2016- ല്‍ ആദ്യം പ്രദര്‍ശനത്തിനു വെച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മ്യൂസിയത്തിലെ വാന്‍ഗോഗ് ചിത്രം ആവശ്യപ്പെട്ടപ്പോള്‍ മ്യൂസിയം നടത്തിപ്പുകാര്‍ ക്ഷമാപണം നടത്തി പകരം നല്‍കാമെന്നു പറഞ്ഞത് ഈ ക്ലോസറ്റ് ആയിരുന്നു. പക്ഷേ, “അമേരിക്ക” എന്നു പേരിട്ടതിന്റെ ദേഷ്യം കൊണ്ടാകും ട്രംപ് നിരസിച്ചു.
മൗറീഷ്യോ കാറ്റലന്‍ വിരമിക്കുന്നതിനു മുന്നോടിയായാണ് ഇതു നിര്‍മ്മിച്ചത്. സാമ്പത്തിക സമത്വം എന്ന ആശയമാണു കലാകാരന്‍ ഉദ്ദേശിച്ചിട്ടുള്ളത്.

Latest Stories

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം