അക്കൗണ്ട് തുറക്കാന്‍ ആധാര്‍ വേണോ? വിശദീകരണവുമായി ഫെയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് തുറക്കാന്‍ ആധാര്‍ കാര്‍ഡ് വേണമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ഫെയ്‌സ്ബുക്ക്. ഇന്ത്യയില്‍ പുതുതായി അക്കൗണ്ട് തുറക്കുന്നവര്‍ക്ക് ആധാറിലെ പോലെ പേര് രേഖപ്പെടുത്താന്‍ ആവശ്യപ്പെടുന്ന ഫെയ്‌സ്ബുക്കിന്റെ നടപടി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നാനാ കോണുകളില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ഫെയ്‌സ്ബുക്ക് എത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കുന്ന ആളുകളില്‍നിന്ന് ആധാര്‍ നമ്പര്‍ ചോദിച്ചില്ലെന്നും, ആധാറിലെ പോലെ പേര് രേഖപ്പെടുത്താന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. ഇതൊരു ടെസ്റ്റ് റണ്‍ ആയിരുന്നെന്നും എല്ലാവര്‍ക്കും ഇത് ഓപ്പണ്‍ അല്ലെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു.

ഫെയ്ക്ക് ഐഡികള്‍ ഒഴിവാക്കുന്നതിനും കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും തിരിച്ചറിയാന്‍ എളുപ്പത്തിനാണ് ഇതെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന് വരെ ഇന്നലെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്കിന്റെ വിശദീകരണം.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്