ജീവിക്കാന്‍ ഓക്‌സിജന്‍ വേണ്ടേ വേണ്ട; വിരലിലെണ്ണാവുന്ന കോശങ്ങള്‍ മാത്രമുള്ള കുഞ്ഞന്‍ ജീവിയെ കണ്ടെത്തി

ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജന്‍ വേണ്ടാത്ത ജീവിയെ കണ്ടെത്തി. സാല്‍മണ്‍ മത്സ്യങ്ങളുടെ പേശികള്‍ക്കുള്ളില്‍ കഴിയുന്ന ഹെന്നെഗുയ സാല്‍മിനിക്കോള എന്ന ചെറുപരാദജീവിക്കാണ് ഓക്സിജനില്ലാതെയും ജീവിക്കാന്‍ കഴിവുള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

ജെല്ലിഫിഷുകളുടെയും പവിഴങ്ങളുടെയുമൊക്കെ ബന്ധുവായ ഈ ജീവി പരിണാമം സംഭവിക്കുന്നതിനിടയില്‍ ഓക്സിജന്‍ ശ്വസിക്കുന്നതും ഉപയോഗിക്കുന്നതുമൊക്കെ ഉപേക്ഷിക്കുകയായിരുന്നെന്ന് കണ്ടെത്തല്‍ നടത്തിയ ടെല്‍ അവീവ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

ഓക്സിജന്‍ ഉപയോഗിച്ച് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന കോശങ്ങളായ മൈറ്റോകോണ്‍ഡ്രിയകള്‍ ഈ ജീവികളിലില്ല എന്നതാണ് ഓക്സിജന്‍ ആവശ്യമില്ലാത്ത ജീവികളാണിവയെന്ന നിഗമനത്തിലേക്ക് നയിച്ചത്. എന്നാല്‍, എങ്ങനെയാണ് ഈ ജീവികള്‍ ഊര്‍ജ്ജം നിര്‍മ്മിക്കുന്നതെന്ന് വിശദീകരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കായിട്ടില്ല.

വര്‍ഷങ്ങളോളം നീണ്ട പരിണാമത്തിനിടയില്‍ ഓക്സിജനില്ലാത്ത അന്തരീക്ഷങ്ങളില്‍ ജീവിച്ച് ശ്വസിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട, ഫംഗസുകളും അമീബകളുമൊക്കെ ഉള്‍പ്പെടെയുള്ള ചില ജീവികളുണ്ട്. അത്തരത്തിലാണ് ഈ ജീവിക്കും ഓക്സിജന്‍ ശ്വസിക്കാനുള്ള കഴിവ് നഷ്ടമായതെന്നാണ് കരുതുന്നത്.

സാധാരണയായി പരിണാമ പ്രക്രിയയിലൂടെ ഏകകോശജീവികള്‍ കൂടുതല്‍ സങ്കീര്‍ണമായ ബഹുകോശജീവികളായി മാറുകയാണ് പതിവ്. എന്നാല്‍, ഈ സിദ്ധാന്തത്തെ വെല്ലുവിളിച്ചു കൊണ്ട് ഈ ജീവി ഓക്സിജനില്ലാത്ത പരിസ്ഥിതിയില്‍ ശ്വസനവുമായി ബന്ധപ്പെട്ട ജീനുകളെ ഉപേക്ഷിച്ച് പതിയെ കൂടുതല്‍ ലളിതമായ ശാരീരിക വ്യവസ്ഥകളുള്ള ജീവിയായി മാറുകയായിരുന്നെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്