പ്രതിഷേധം ചീഫ് ജസ്റ്റിസിനെതിരെ, ലോയ കേസിൽ വീഴ്ച പറ്റി, സുപ്രീം കോടതി കുത്തഴിഞ്ഞു; ജസ്റ്റിസ് ചെലമേശ്വർ

 കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്വമെന്ന് ജസ്റ്റിസ് ജെ ചെലമേശ്വർ പത്രസമ്മേളനത്തിൽ പറഞ്ഞു. സുപ്രീം കോടതിയുടെ ഭരണ സംവിധാനം ക്രമത്തിലല്ല. ഒട്ടും സന്തോഷത്തോടെയല്ല വാർത്താ സമ്മേളനത്തിന് തുനിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യാമായാണ് കോടതികള്‍ അടച്ചിട്ട് സുപ്രിം കോടതി ജഡ്ജിമാര്‍ പരസ്യമായി പത്രസമ്മേളനം വിളിച്ചു ചേർത്തത്.

കോടതികൾ ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യം തകരും. ഗുജ്‌റാത്
ഹൈക്കോടതി ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജഡ്ജിമാർ പത്രസമ്മേളനം വിളിച്ചു ചേർത്തത്. . ജസ്റ്റിസ് ലോയയുടെ മരണത്തിൽ ദുരൂഹത ഉള്ളതായി ആരോപണമുണ്ട്. ലോയ കേസ് ചീഫ് ജസ്റ്റിസ് അസൈൻ ചെയ്തത് ശെരിയായ രീതിയിലല്ല. ഞങ്ങൾ നിറവേറ്റുന്നത് രാജ്യത്തോടുള്ള ഉത്തരവാദിത്വമാണെന്നും ഈ നീക്കം എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനാലെന്നും ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കി.

നിഷ്പക്ഷമായ ജുഡീഷ്വറിയില്ലാതെ ജനാധിപത്യത്തിന് നിലനിൽപ്പില്ല. ലോയ കേസ് കൈകാര്യം ചെയ്തതിൽ അഭിപ്രായ വ്യത്യാസമുണ്ട്. കേസ് അസൈൻ ചെയ്തത് ശെരിയായ രീതിയിലല്ല എന്ന കാര്യം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നിരുന്നു. തങ്ങൾ നിറവേറ്റുന്നത് ജനാധിപത്യത്തോടുള്ള ഉത്തരവാദിത്വമെന്നും മുതിർന്ന സുപ്രീം കോടതി ജഡ്ജിമാർ വ്യക്തമാക്കി.

ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയിലായിരുന്നു  വാര്‍ത്താസമ്മേളനം.  ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, മദൻ.വി ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Latest Stories

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍