UAE

ഒമ്പത് ശതമാനം കോർപ്പറേറ്റ് നികുതി; വലിയ മാറ്റങ്ങളുമായി യു.എ.ഇ

2023 ജൂണ്‍ ഒന്ന് മുതല്‍ ലാഭത്തിന് മുകളില്‍ ഒമ്പത് ശതമാനം കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്തുമെന്ന് യു.എ.ഇ. ധനമന്ത്രാലയം അറിയിച്ചു. 2023 ജൂണ്‍ ഒന്നിനോ അതിനുശേഷമോ ആരംഭിക്കുന്ന ആദ്യ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ കോര്‍പ്പറേറ്റ് നികുതി ബിസിനസുകള്‍ക്ക് ബാധകമാകും. 375,000 ദിര്‍ഹം വരെയുള്ള ലാഭത്തിന് നികുതിയുണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം വ്യക്തിഗത വരുമാനത്തിന് കോര്‍പ്പറേറ്റ് നികുതി ബാധകമാകില്ല.

ആഗോള വിപണികളുമായി പൊരുത്തപ്പെടാന്‍ രാജ്യത്തെ വെള്ളി-ശനി വാരാന്ത്യ അവധികള്‍ ശനി-ഞായര്‍ ദിവസങ്ങളിലേക്ക് ഈ വര്‍ഷം മാറ്റിയിരുന്നു. ഇതിനുശേഷമുള്ള യു.എ.ഇയുടെ ഏറ്റവും സുപ്രധാന നീക്കമാണ് ഈ പ്രഖ്യാപനം. റിയല്‍ എസ്റ്റേറ്റില്‍ നിന്നോ മറ്റ് നിക്ഷേപങ്ങളില്‍ നിന്നോ വ്യക്തിഗത ആദായനികുതിയും മറ്റും ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്ന് മന്ത്രാലയം അറിയിച്ചു.

പ്രധാന എണ്ണ കയറ്റുമതി രാജ്യമാണെങ്കിലും വ്യാപാരം, ഗതാഗതം, ടൂറിസം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന യു.എ.ഇ. ക്രൂഡോയിലിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ അയല്‍രാജ്യമായ സൗദി അറേബ്യയില്‍ നിന്ന് വര്‍ധിച്ചുവരുന്ന മത്സരവും യു.എ.ഇ. അഭിമുഖീകരിക്കുന്നുണ്ട്. അതിനാല്‍ തന്നെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും വിദേശ ബിസിനസുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുമുള്ള നീക്കങ്ങള്‍ തുടരുകയാണ്.

Latest Stories

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിയില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ