താമസിക്കാൻ റെഡിയാണോ? ; 40 വയസ്സിൽ താഴെയുള്ളവരെ മാടി വിളിക്കുന്ന നാട്, ചിലവിന് 26 ലക്ഷം രൂപയും തരും

ഭൂമിയിലെ പറുദീസ എന്ന് വിളിക്കാവുന്ന ചില മനോഹരമായ സ്ഥലങ്ങൾ ലോകത്തുണ്ട്. അത്തരം സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ അവിടെ സ്ഥിരതാമസമാകാൻ ചിലർക്ക് തോന്നാറുമുണ്ട്. ഇറ്റലിയിലെ ഒരു പ്രദേശം അതിന്റെ മനോഹാരിത കൊണ്ട് ശ്രദ്ധ നേടുകയാണ്. എന്നാൽ അതിനപ്പുറത്തേക്ക് മറ്റൊരു കാര്യമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. എന്താണെന്നാൽ ഇവിടെ താമസിക്കാൻ തയ്യാറാവുകയാണെങ്കിൽ നിങ്ങൾക്കിവിടെ താമസിക്കാൻ അധികൃതർ കൈ നിറയെ പണം തരും.

മണൽ നിറഞ്ഞ ബീച്ചുകളും, മനോഹരമായ ഗ്രാമങ്ങളും, പർവ്വതങ്ങളും നിറഞ്ഞ ഇറ്റലിയിലെ കാലാബ്രിയ എന്ന സ്ഥലത്താണ് ആളുകൾക്ക് താമസിക്കാൻ അധികാരികൾ പണം നൽകുന്നത്. ചെറിയ ഗ്രാമങ്ങൾ വ്യാപിച്ചു കിടക്കുന്ന ഒരു പ്രദേശമാണിത്. പ്രാദേശിക സമ്പദ്‌വ്യവസ്ഥ ഉയർത്താൻ ലക്ഷ്യമിട്ടുള്ള അധികാരികൾ താൽപ്പര്യമുള്ള വ്യക്തികൾക്ക് 26,000 പൗണ്ട്( 26 ലക്ഷം രൂപ) ആണ് വാഗ്‌ദാനം ചെയ്യുന്നത്. 2021ൽ ഈ പദ്ധതി ആരംഭിച്ചിരുന്നെങ്കിലും കാര്യമായ ശ്രദ്ധ ലഭിച്ചിരുന്നില്ല.

ജീവിക്കാൻ പണം അവർ നൽകുമല്ലോ എന്ന് കരുതി പോകാനൊരുങ്ങുന്നവർ എന്നാൽ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. താൽപ്പര്യമുള്ള വ്യക്തികൾ ചില നിബന്ധനകൾ പാലിക്കണം എന്നാണ് അധികൃതർ പറയുന്നത്. താമസിക്കാൻ എത്തുന്നവർ 40 വയസ്സിന് താഴെയുള്ളവരായിരിക്കണം, 90 ദിവസത്തിനുള്ളിൽ താമസം മാറാൻ കഴിയണം. കൂടാതെ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുകയോ അല്ലെങ്കിൽ ഒഴിവുള്ള ഒരു ജോലിയിൽ പ്രവേശിക്കുകയോ ചെയ്യണം.

26 ലക്ഷം രൂപ ഒറ്റയടിക്ക് നിങ്ങളുടെ അക്കൗണ്ടിലെത്തില്ല എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഇതിന് പകരം അടുത്ത മൂന്ന് വർഷം നിങ്ങൾക്ക് പ്രതിമാസം ഒരു തുക അക്കൗണ്ടിലിടും. ഈ പ്രദേശത്ത് ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് ആളുകളെ അധികൃതർ കാലാബ്രിയയിലേക്ക് ക്ഷണിക്കുന്നത്. അയ്യായിരത്തിൽ താഴെ ആളുകളാണ് ഈ സ്ഥലത്ത് ഉള്ളതെന്നാണ് 2021ലെ കണക്കുകൾ പറയുന്നത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി