ഒറ്റ ദിവസം കൊണ്ട് മഞ്ഞ പല്ലുകള്‍ പളാപളാന്ന് തിളങ്ങണോ? എങ്കില്‍ അടുക്കളയിലേയ്ക്ക് വിട്ടോ...

എത്ര പല്ല് തേച്ചിട്ടും മഞ്ഞ കറ പോകുന്നില്ല. പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണിത്. എത്ര ആത്മവിശ്വാസത്തോടു കൂടി നില്‍ക്കുന്നവരാണെങ്കിലും ഇന്ന് പല്ല് തേച്ചില്ലേ? എന്താ പല്ലിന് ഇങ്ങനെയൊരു നിറം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ കേട്ടാല്‍ അതുവരെ സംഭരിച്ച എല്ലാ ധൈര്യവും ചോര്‍ന്നു പോകും. എത്ര വില കൂടിയ പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചാലും മഞ്ഞ നിറം പോകുന്നില്ല എന്ന പരാതിക്കാര്‍ക്ക് പ്രകൃതിദത്തമായ ചില വഴികളിലൂടെ നല്ല തിളങ്ങുന്ന പല്ലുകള്‍ സ്വന്തമാക്കാം.

പല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.കാരണം യാതൊരു വിധത്തിലുള്ള കെമിക്കലുകളും അടങ്ങാത്തതായിരിക്കും ഇവയെല്ലാം. മാത്രമല്ല പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാകുന്നതല്ല. നമ്മുടെ വീട്ടില്‍ തന്നെ ലഭിക്കുന്ന ചില കാര്യങ്ങള്‍ മതി പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കാനും ആരോഗ്യം സംരക്ഷിക്കാനും. അവ ഏതൊക്കെയാണെന്ന് നോക്കാം.

തുളസിയില

ഒട്ടുമിക്ക വീട്ടുമുറ്റത്തും കാണുന്ന കക്ഷിയാണ് തുളസിയില. തുളസിയിലയ്ക്ക് നിരവധി ഔഷധഗുണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. പല്ലുകളിലെ മഞ്ഞക്കറ കളയാന്‍ സഹായിക്കുന്ന മികച്ച മാര്‍ഗ്ഗമാണ് തുളസിയില. കുറച്ച് തുളസിയില എടുത്ത് വൃത്തിയാക്കിയ ശേഷം വെയിലത്തിട്ട് ഉണക്കി പൊടിച്ചെടുക്കുക. ഈ പൊടി ഉപയോഗിച്ച് ദിവസവും പല്ലു തേച്ചാല്‍ പല്ലുകളുടെ മഞ്ഞ നിറം മാറി ക്രമേണ നല്ല നിറം കിട്ടും. ഉണക്കി പൊടിച്ച തുളസിയിലയില്‍ അല്പം കടുകെണ്ണ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം അതുപയോഗിച്ച് പല്ല് തേയ്ക്കുന്നതും പല്ലുകളുടെ വെണ്മ നിലനിര്‍ത്താന്‍ ഏറെ സഹായകരമാണ്.

Thulasi removes the suffering || துன்பம் நீக்கும் துளசி

പഴത്തൊലി

പല്ലിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതില്‍ പഴത്തൊലിക്കുള്ള പങ്ക് വളരെ വലുതാണ്. ദന്തസംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായതും പാര്‍ശ്വഫലങ്ങളിലാത്തതുമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് പഴത്തിന്റെ തൊലി. പല്ലുകളുടെ മഞ്ഞ നിറം വളരെ പെട്ടന്ന് മാറ്റാന്‍ പഴത്തൊലി സഹായിക്കും. പഴത്തൊലിയില്‍ അടങ്ങിയിരിക്കുന്ന പോഷകമൂല്യങ്ങളുള്ള ധാതുക്കളും പൊട്ടാസ്യവും മഗ്‌നീഷ്യവുമൊക്കെ പല്ലിനു വെളുപ്പ് നിറം നല്‍കുന്നു. മൂപ്പെത്തിയ പഴത്തൊലി ഉപയോഗിച്ച് രാവിലെയും വൈകുന്നേരവും അഞ്ച് മിനിട്ട് വീതം പല്ലുകളില്‍ നന്നായി ഉരസുക. പല്ലുകളുടെ വെണ്മ കൂട്ടാന്‍ ഇത് സഹായിക്കുമെന്നത് ഉറപ്പ്.

സ്‌ട്രോബെറി

പല്ലിന് നിറം നല്‍കാന്‍ സ്ട്രോബെറിയും നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ചില വിറ്റാമിനുകള്‍ തന്നെയാണ് അതിന് കാരണം. സ്‌ട്രോബെറിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി പല്ലുകളുടെ വെള്ള നിറം നില നിര്‍ത്താന്‍ സഹായിക്കും. സ്‌ട്രോബെറി നേരിട്ട് പല്ലില്‍ ഉരസ്സുകയോ അല്ലെങ്കില്‍ അല്പം സ്‌ട്രോബെറി പേസ്റ്റ് രൂപത്തിലാക്കിയ ശേഷം അതുപയോഗിച്ച് പല്ല് തേക്കുകയോ ചെയ്യാം. ഏകദേശം രണ്ടാഴ്ചയോളം രണ്ടു നേരവും ഇങ്ങനെ പല്ല് തേച്ചാല്‍ പല്ലുകളുടെ മഞ്ഞ നിറം മാറുന്നതാണ്.

Do Strawberries Whiten Teeth | Cherry Creek Cosmetic Dentistry

നാരങ്ങാ നീര്

നാരങ്ങാ നീര് ഉപയോഗിച്ച് പല്ല് തേക്കുന്നത് പല്ലുകള്‍ക്ക് നിറം നല്‍കാന്‍ സഹായിക്കും. നാരങ്ങാ നീരില്‍ ഉപ്പ് ചേര്‍ത്ത് വായില്‍ കൊള്ളുക. ഇത് പല്ലിന്റെ മഞ്ഞനിറം മാറ്റാന്‍ വളരെയധികം സഹായിക്കും. ചെറുനാരങ്ങയുടെ തൊലി കൊണ്ട് പല്ലുകളില്‍ രാവിലെയും രാത്രി കിടക്കുന്നതിനു മുമ്പും ഉരസ്സുന്നതും പല്ലിനു നിറം നല്‍കാന്‍ സഹായിക്കും.പല്ലുകള്‍ക്ക് വെണ്മ നല്‍കാന്‍ സഹായിക്കുന്ന മറ്റൊരു പ്രധാന മാര്‍ഗ്ഗമാണ് ഓറഞ്ചിന്റെ തൊലി. ദിവസവും രാത്രി ഓറഞ്ചിന്റെ തൊലി കൊണ്ട് പല്ലുകളില്‍ നന്നായി ഉരസുക. ഇങ്ങനെ ചെയ്യുന്നതിലൂടെ പല്ലുകളുടെ മഞ്ഞ നിറം മാറി നിമിഷ നേരം കൊണ്ട് വെണ്മ ലഭിക്കും.

മഞ്ഞള്‍ പൊടി

പല്ലുകള്‍ വെളുപ്പിക്കാന്‍ വീട്ടില്‍ തന്നെയിരുന്ന് ചെയ്യാവുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ് മഞ്ഞള്‍പ്പൊടി ഉപയോഗിക്കുന്നത്. പല്ലിന്റെ മഞ്ഞ നിറം വളരെ വേഗം ഇല്ലാതാക്കാന്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലു തേക്കാം. രാവിലെയും വൈകുന്നേരവും ഇങ്ങനെ പേസ്റ്റ് ഉണ്ടാക്കി പല്ല് തേക്കുമ്പോള്‍ പല്ലിന്റെ മഞ്ഞനിറം മാറും എന്ന് മാത്രമല്ല, പല്ലുകള്‍ക്ക് തിളക്കവും ലഭിക്കും.

കാരറ്റ്

ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും മാത്രമല്ല കാരറ്റ്. പല്ലുകള്‍ക്ക് നിറം നല്‍കാനും കാരറ്റിന് കഴിയും. കാരറ്റ് നീര് കൊണ്ട് രാവിലെയും വൈകുന്നേരവും പല്ല് തേക്കാം. കുറച്ച് ദിവസങ്ങള്‍ തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നതോടെ പല്ലിന്റെ മഞ്ഞ നിറം മാറി വരുന്നതായി നിങ്ങള്‍ക്ക് കാണാം. പല്ലിന്റെ നിറം കൂട്ടാന്‍ മാത്രമല്ല, പല്ലിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരറ്റ് അത്യുത്തമമാണ്.

ആര്യവേപ്പിന്‍ തണ്ട്

പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ആര്യവേപ്പ് പ്രത്യേക പങ്ക് വഹിക്കുന്നു. പലവിധത്തിലുള്ള മോണരോഗങ്ങളെ പ്രതിരോധിക്കാനും ആര്യവേപ്പ് സഹായിക്കും. ആര്യവേപ്പിന്റെ തണ്ട് ഉപയോഗിച്ച് പല്ല് തേക്കുന്നത് പല്ലുകളിലെ മഞ്ഞ നിറം മാറ്റി കൂടുതല്‍ വെണ്മ നല്‍കാന്‍ സഹായിക്കും.

ഉപ്പ് ടൂത്ത്‌പേസ്റ്റില്‍ ചേര്‍ത്തു പല്ലു തേയ്ക്കാം.ഇതും പല്ലിന് നിറം നല്‍കും. മോണയില്‍ നിന്നും രക്തം വരുന്നതിനും ഇതൊരു നല്ല പരിഹാരമാണ്.

Latest Stories

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍