ടിക് ടോക് ഇന്ത്യയില്‍ തിരികെ എത്തുമോ? ടിക് ടോക്കിന് പകരം ട്രംപ് ചൈനയ്ക്ക് നല്‍കിയത് വന്‍ ഓഫര്‍; സ്വന്തമാക്കാന്‍ മത്സരിച്ച് അമേരിക്കന്‍ കമ്പനികള്‍

ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക് നല്‍കിയാല്‍ തീരുവയില്‍ വന്‍ ഇളവ് നല്‍കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ ഏകദേശം 17 കോടി ആളുകള്‍ യുഎസില്‍ ടിക് ടോക് ഉപയോഗിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ അമേരിക്കയില്‍ പ്രവര്‍ത്തനം തുടരാന്‍ സാധിക്കില്ലെന്നാണ് യുഎസ് അധികൃതര്‍ ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഇതേ തുടര്‍ന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടിക് ടോക് ചൈനക്ക് പുറത്തുള്ള ഒരു കമ്പനിക്ക് വില്‍ക്കാന്‍ ആവശ്യപ്പെട്ടത്. ഏപ്രില്‍ 5 വരെയാണ് ഇതിനായി ട്രംപ് സമയം അനുവദിച്ചിരിക്കുന്നത്. ഇതിന് പ്രത്യുപകാരമായി താരിഫ് നിരക്കുകളില്‍ ഇളവ് നല്‍കാമെന്നാണ് വാഗ്ദാനം. അതേസമയം അനുവദിച്ച സമയപരിധി നീട്ടി നല്‍കാനും സാധ്യതയുണ്ട്.

ഇതിന് പിന്നാലെ പ്രമുഖ അമേരിക്കന്‍ കമ്പനികള്‍ ടിക് ടോക്കിന്റെ ചൈനക്ക് പുറത്തുള്ള ആപ്പിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ തിടുക്കപ്പെടുന്നുണ്ട്. ഇ-കൊമേഴ്സ് വെബ്‌സൈറ്റായ ആമസോണ്‍, അഡല്‍റ്റ് കണ്ടന്റ് പ്ലാറ്റ്‌ഫോമായ ഒണ്‍ലിഫാന്‍സ് സ്ഥാപകന്‍ ടിം സ്റ്റോക്കലി, ടെക്‌നോളജി കമ്പനിയായ ആപ്ലവിന്‍ തുടങ്ങിയ കമ്പനികളെല്ലാം ടിക് ടോക്കിനായി രംഗത്തുണ്ട്.

ചൈനീസ് ആപ്പ് രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുവെന്നാണ് യുഎസ് അധികൃതരുടെ വാദം. അതേസമയം പൗരന്മാര്‍ക്ക് വിദേശ മാധ്യമങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശം നിഷേധിക്കുന്നത് അമേരിക്കന്‍ ഭരണഘടനയിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് ടിക് ടോക്കിന്റെ വാദം.

എന്നാല്‍ ഇന്ത്യയിലും ടിക് ടോക് തിരികെ വരുമോ എന്നതാണ് നെറ്റിസണ്‍സിന്റെ ചോദ്യം. ചൈനയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് 2020ലാണ് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ക്കൊപ്പം ടിക്ടോകും നിരോധിച്ചത്. അമേരിക്കന്‍ കമ്പനി ടിക് ടോക് ഏറ്റെടുത്താല്‍ ഇന്ത്യയിലേക്കും ആപ്പ് തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് നെറ്റിസണ്‍സ്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു