സ്വര്‍ണ വ്യാപാരത്തില്‍ തൃശൂരിന് പ്രമുഖ സ്ഥാനം; പ്രതിസന്ധി മറികടക്കാന്‍ കൂട്ടായ മുന്നേറ്റം അനിവാര്യമെന്ന് ടിഎസ് കല്യാണരാമന്‍

സ്വര്‍ണാഭരണ വ്യവസായം നിരവധി പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടിഎസ് കല്യാണരാമന്‍. പ്രതിസന്ധി മറികടക്കാന്‍ കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്നും ടിഎസ് കല്യാണരാമന്‍ പറഞ്ഞു. സ്വര്‍ണ വ്യാപാര മേഖലയില്‍ രാജ്യത്തെ ഏറ്റവും പ്രമുഖമായ സ്ഥാനം തൃശ്ശൂരിനുണ്ടെന്നും കല്യാണരാമന്‍ കൂട്ടിച്ചേര്‍ത്തു.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ ഓള്‍ ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ജം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ എന്നീ സംഘടനകളുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ സമ്മേളനവും ജ്വല്ലറി കോണ്‍ക്ലേവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കല്യാണരാമന്‍.

സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ എസ് അബ്ദുല്‍ നാസര്‍, ട്രഷറര്‍ സിവി കൃഷ്ണദാസ്, വര്‍ക്കിംഗ് പ്രസിഡണ്ട് അയമു ഹാജി വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറിമാരായ ബി പ്രേമാനന്ദ്, എം വിനീത്, ചെയര്‍മാന്‍ രാജേഷ് റോക്ക്‌ഡേ,
വൈസ് ചെയര്‍മാന്‍ അവിനാഷ് ഗുപ്ത, ജിജെ ഇപിസി റീജണല്‍ ചെയര്‍മാന്‍ മഹേന്ദ്ര കുമാര്‍ തായല്‍, ഗോള്‍ഡ് പാനല്‍ കണ്‍വീനര്‍ കെ ശ്രീനിവാസന്‍ എമറാള്‍ഡ്, കോ-കണ്‍വീനര്‍ മന്‍സൂക്ക് കോത്താരി, ജയന്തിലാല്‍ ചെല്ലാനി, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഡയറക്ടര്‍ എകെ നിഷാദ്, ഗൗരവ് ഇസാര്‍ ഐ ഡി ടി, ശാന്തകുമാര്‍, വര്‍ഗീസ് ആലുക്കാസ്, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ