റിസ്‌കുണ്ട്, എങ്കിലും സാദ്ധ്യത ഏറെയാണ്; സ്റ്റാര്‍ട്ട്-അപ്പുകളില്‍ നിക്ഷേപിക്കുന്നതു കൊണ്ടുള്ള പ്രധാന ഗുണങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ട്-അപ്പ് ഇക്കോസിസ്റ്റമുള്ള രാജ്യമാണ് ഇന്ത്യ. ഇതുവരെ ഇന്ത്യയില്‍ അന്‍പതിനായിരത്തിലേറെ സംരംഭങ്ങളുണ്ട്. സാധ്യതയുള്ള സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപിക്കുന്നതിലൂടെ നിക്ഷേപകന് നേട്ടമുണ്ടാക്കാം. സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപിക്കുന്നതുകൊണ്ട് നിരവധി പ്രയോജനങ്ങളുണ്ട്.

പ്രാരംഭത്തിലേയുള്ള നിക്ഷേപം:

സ്റ്റാര്‍ട്ട് അപ്പുകളുടെ തുടക്കകാലത്ത് നിക്ഷേപിക്കുന്നത് നിക്ഷേപകനെ സംബന്ധിച്ച് ഏറെ പ്രയോജനപ്രദമാണ്. ഇതുവഴി ഏറെ ലാഭം നേടാനും കൂടുതല്‍ ഓഹരികള്‍ നേടാനും സാധിക്കും. നേരത്തെ നിക്ഷേപിക്കുന്നുവെന്നതുകൊണ്ട് റിട്ടേണ്‍ കിട്ടുന്നുവെന്ന പ്രയോജനത്തിന് പുറമേ സ്റ്റാര്‍ട്ട് അപ്പുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനും നിര്‍ദേശങ്ങള്‍ കൊടുക്കാനും നിക്ഷേപകന് കഴിയും. സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നതിന് അതിന്റേതായ റിസ്‌കുണ്ട്, എന്നാല്‍ സംരംഭം വിജയിക്കുകയാണെങ്കില്‍ മൂലധനമായി നല്‍കിയ തുകയേക്കാള്‍ പതിന്മടങ്ങ് റിട്ടേണ്‍ കിട്ടാനുള്ള സാധ്യതയുണ്ട്.

റിസ്‌കും കൂടുതലാണ് റിട്ടേണും:

സംരംഭങ്ങള്‍ എന്നു പറയുന്നത് പ്രാരംഭ ദശയിലുള്ള കമ്പനികളാണ്. നിങ്ങള്‍ നിക്ഷേപിച്ച കമ്പനി തകരാനോ വളര്‍ന്ന് വലിയ സ്ഥാപനമാകാനോ സാധ്യതയുണ്ട്. സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നതിനു മുമ്പ് അതിന്റെ പശ്ചാത്തലം പരിശോധിച്ച് നല്ലതാണെന്നും വളര്‍ച്ചാ സാധ്യതയുള്ളതാണെന്നും ഉറപ്പുവരുത്തുന്നതിലൂടെ റിസ്‌ക് സാധ്യത കുറയ്ക്കാം. സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപിക്കുന്ന ഏതൊരാളും അതിലുള്ള അപകട സാധ്യതകളെക്കുറിച്ച് മനസിലാക്കിയശേഷം മാത്രം നിക്ഷേപിക്കുക.

അവസരങ്ങള്‍ വൈവിധ്യവത്കരിക്കുക:

മാര്‍ക്കറ്റില്‍ വിവിധ മേഖലകളിലായി നിരവധി സംരംഭങ്ങളുണ്ട്. മാര്‍ക്കറ്റിലുണ്ടാകുന്ന വലിയ തോതിലുള്ള ഉയര്‍ച്ചതാഴ്ചകള്‍ സ്റ്റാര്‍ട്ട് അപ്പുകളെ ബാധിക്കാനുള്ള സാധ്യത കുറവാണ്. ഇത് നിക്ഷേപകരെ നഷ്ടത്തില്‍ നിന്നും രക്ഷിക്കുന്നു. ഭാവിയില്‍ ഏത് സംരംഭമാണ് പച്ചപിടിക്കുകയെന്ന് ഉറപ്പില്ലാത്തതിനാല്‍ വളര്‍ച്ചാ സാധ്യതയുണ്ടെന്ന് തോന്നുന്ന ഒന്നിലേറെ സംരംഭങ്ങളില്‍ നിക്ഷേപിക്കാം.

സംരംഭത്തിന്റെ ഭാവി:

സംരംഭങ്ങളില്‍ നിക്ഷേപിക്കുമ്പോള്‍ ഒരാള്‍ അതിന്റെ ഭാവിയെക്കുറിച്ചാണ് ആലോചിക്കുക. അതൊരു എസ്റ്റാബ്ലിഷ്മെന്റായി മാറുന്നതിന് മുമ്പുതന്നെ ഏതൊക്കെ തരത്തില്‍ തങ്ങള്‍ക്ക് ഗുണകരമാകും എന്ന തരത്തിലാണ് ചിന്ത പോകേണ്ടത്.

മികച്ച സംരംഭകരിലാവട്ടെ നിങ്ങളുടെ നിക്ഷേപം:

സംരംഭകര്‍ മാര്‍ക്കറ്റിലേക്ക് നൂതനമായ ഇന്നൊവേറ്റീവായ ആശയങ്ങള്‍ കൊണ്ടുവരികയാണ് ചെയ്യുന്നത്. റിസ്‌ക് എടുക്കാനും വെല്ലുവിളികളെ നേരിടാനുമെല്ലാം തയ്യാറായുള്ള ശക്തരായ വ്യക്തികളായിരിക്കും സംരംഭകര്‍. ഇന്ത്യയില്‍ 58.5 മില്യണ്‍ സംരംഭകരുണ്ട്, ഈ കണക്ക് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പാഷന്‍ ആയി ഇതിനെ കണ്ട് അര്‍പ്പണ മനോഭാവത്തോടെ പുതിയ പുതിയ തന്ത്രങ്ങള്‍ പയറ്റുന്ന സംരംഭകരില്‍ നിക്ഷേപിച്ചാല്‍ തീര്‍ച്ചയായും റിസ്‌ക് കുറവാണ്.

ഇത്തരം സംരഭകരില്‍ നിക്ഷേപിക്കുമ്പോള്‍ തന്നെ നിക്ഷേപകരും സംരംഭത്തെ ആത്മാര്‍ത്ഥതയോടെ സമീപിക്കേണ്ടതും തങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സംരംഭകന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുകയും വേണം. മാര്‍ക്കറ്റില്‍ പുതിയ വഴിതുറക്കാന്‍ മൂലധനമായുള്ള നിക്ഷേപത്തിന് പുറമേയുള്ള പിന്തുണയും സഹായവും നിക്ഷേപകര്‍ നല്‍കേണ്ടതുണ്ട്.
[

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി