വണ്‍പ്ലസിനെയും റിയല്‍മീയെയും മറികടന്ന് മൂന്നാമത്തെ വലിയ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായി POCO ഇന്ത്യ: കൗണ്ടര്‍പോയിന്റ്

  • ഓണ്‍ലൈനില്‍ വില്‍ക്കുന്ന മൂന്ന് സ്മാര്‍ട്ട്‌ഫോണുകളില്‍ രണ്ടെണ്ണം POCO-യുടേത്; കൗണ്ടര്‍പോയിന്റ് കണക്കില്‍ ഏറ്റവും സ്വീകാര്യത POCO C3, POCO M2 എന്നീ മോഡലുകള്‍ക്ക്

എല്ലാ വില വിഭാഗങ്ങളിലും സാങ്കേതികവിദ്യയെ ടെക് പ്രേമികള്‍ക്കായി ജനാധിപത്യവത്ക്കരിക്കുന്ന POCO, ഇന്ത്യന്‍ വിപണിയിലെ മൂന്നാമത്തെ വലിയ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി എന്ന സ്ഥാനം കൈവരിച്ചതായി പ്രഖ്യാപിച്ചു. കൗണ്ടര്‍പോയിന്റ് ഇന്ത്യ സ്മാര്‍ട്ട്‌ഫോണ്‍ പ്രതിമാസ മോഡല്‍ ട്രാക്കല്‍ 2020 നവംബര്‍ റിപ്പോര്‍ട്ട് പ്രകാരം ഓണ്‍ലൈനില്‍ വില്‍ക്കുന്ന ടോപ്പ് 3 ഡിവൈസുകളില്‍ രണ്ടെണ്ണം POCO-യുടേതാണ്. POCO M2, POCO C3 എന്നിവയ്ക്കായിരുന്നു ഏറ്റവും അധികം ആവശ്യക്കാര്‍.

“2020 ഫെബ്രുവരിയില്‍ മാത്രം സ്വതന്ത്രമായി ഓപ്പറേഷനുകള്‍ ആരംഭിച്ച ഒരു യംഗ് ബ്രാന്‍ഡ് എന്ന നിലയില്‍, ചെറിയ കാലയളവില്‍ ഞങ്ങള്‍ നിരവധി നാഴികക്കല്ലുകള്‍ സൃഷ്ടിച്ചു. സ്വതന്ത്രമായി ആദ്യ 10 മാസത്തിനുള്ളില്‍, വിപണിയിലെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ മൂന്നാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഫ്‌ളിപ്പ്ക്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പനയുടെ ആദ്യ ആഴ്ച്ചയില്‍ തന്നെ 10 ലക്ഷം യൂണിറ്റുകള്‍ വില്‍ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. “നിങ്ങള്‍ക്ക് വേണ്ടതെല്ലാം, വേണ്ടാത്തതായി ഒന്നുമില്ല” എന്ന POCO-യുടെ ബ്രാന്‍ഡ് തത്വം ജനങ്ങള്‍ പൂര്‍ണ്ണമനസ്സോടെ സ്വീകരിച്ചു എന്നതിനെ അടിവരയിടുന്നതാണ് ഈ നേട്ടങ്ങള്‍. വിപണിയിലെ മൂന്നാമത്തെ വലിയ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി എന്ന സ്ഥാനം നേടിയെടുക്കാന്‍ ഞങ്ങളെ സഹായിച്ചത് ഉപഭോക്താക്കള്‍ ഞങ്ങളില്‍ അര്‍പ്പിച്ച അചഞ്ചലമായ വിശ്വാസമാണ്” – POCO ഇന്ത്യ, കണ്‍ട്രി ഡയറക്ടര്‍, അനൂജ് ശര്‍മ്മ പറഞ്ഞു.

“ഞങ്ങളുടെ ഓരോ കാല്‍വെയ്പ്പും ശരിയായ ദിശയിലായിരുന്നു എന്നതിനുള്ള സാക്ഷ്യം കൂടിയാണ് ഈ നേട്ടങ്ങള്‍. ഇന്ത്യയില്‍ ഞങ്ങളുടെ വളര്‍ച്ച കൂടുന്നതിന് അനുസരിച്ച്, ഉപകരണത്തിന്റെ ക്വാളിറ്റിയില്‍ വിട്ടുവീഴ്ച്ചകളില്ലാതെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുന്നതില്‍ ഞങ്ങള്‍ ഫോക്കസ് ചെയ്യും. 2021-ല്‍ പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിക്കുന്നതില്‍ കണ്ണുവച്ച് പ്രവര്‍ത്തിക്കുകയാണ് ഞങ്ങളിപ്പോള്‍” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“നിങ്ങള്‍ക്ക് വേണ്ടതെല്ലാം, വേണ്ടാത്തതായി ഒന്നുമില്ല” എന്ന POCO-യുടെ ബ്രാന്‍ഡ് തത്വത്തില്‍ ഊന്നി നിന്ന് പ്രവര്‍ത്തിച്ചതിനാലാണ് സ്വതന്ത്രമായി വെറും 10 മാസത്തിനുള്ളില്‍ ഇത്ര വലിയ വളര്‍ച്ച നേടാന്‍ POCO ഇന്ത്യയ്ക്ക് സാധിച്ചത്. POCO X3, C3, M2, M2 പ്രോ പോലുള്ള ക്ലിയര്‍, പവര്‍പാക്ക്ഡ് പോര്‍ട്ട്‌ഫോളിയോ ഉള്ള PCOC ഇന്ത്യ പിന്നിലാക്കിയത് റിയല്‍മീ, വണ്‍പ്ലസ് പോലുള്ള ബ്രാന്‍ഡുകളെയാണ്.

“ഈ വര്‍ഷത്തിന്റെ തുടക്കത്തോടെ സ്വതന്ത്ര ബ്രാന്‍ഡ് എന്ന നിലയില്‍ യാത്ര തുടങ്ങിയ POCO, ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അനക്കം സൃഷ്ടിച്ചിരിക്കുന്നു. POCO C3, POCO M2 പോലുള്ള അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് ഈ വളര്‍ച്ചയുടെ നട്ടെല്ല്. വലിയ ഡിസ്‌പ്ലേ, 5000 എംഎഎച്ച് ബാറ്ററി, ഗെയ്മിംഗ് പ്രോസസറുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കിയതാണ് ഉപഭോക്താക്കള്‍ക്കിടയില്‍ POCO-യ്ക്ക് സ്വീകാര്യത ലഭിക്കാന്‍ ഇടയാക്കിയത്. 2020-ലെ മൂന്നാം പാദത്തില്‍, ഓണ്‍ലൈന്‍ വിഭാഗത്തിലെ ഷിപ്പ്‌മെന്റുകളില്‍ POCO-യ്ക്ക് നാലാം സ്ഥാനമുണ്ടായിരുന്നു. 2020 നവംബറോടെ അത് മൂന്നാം സ്ഥാനത്തേക്ക് എത്തി” – കൗണ്ടര്‍പോയിന്റ്, റിസര്‍ച്ച് അനലിസ്റ്റ്, ശില്‍പ്പി ജെയ്ന്‍ പറഞ്ഞു.

നേട്ടം ആഘോഷിക്കാന്‍ പരിമിതകാല ഓഫര്‍

വിജയാഘോഷത്തിന്റെ ഭാഗമായും ഉപഭോക്താക്കളോടുള്ള നന്ദി സൂചകമായും POCO ഇന്ത്യ അവരുടെ ബെസ്റ്റ് സെല്ലിംഗ് ഫോണുകള്‍ക്ക് പരിമിത സമയത്തേക്ക് വില കുറച്ചിരിക്കുന്നു. POCO C3-യുടെ 3+32 ജിബി പതിപ്പ് 6999 രൂപയ്ക്കും 4+64 ജിബി പതിപ്പ് 7999 രൂപയ്ക്കും വാങ്ങാന്‍ പ്രേക്ഷകര്‍ക്കാകും.

ഗെയ്മിംഗ് പവര്‍ഹൌസായ POCO X3-യുടെ മൂന്ന് പതിപ്പുകള്‍ക്കും 10,000 രൂപ ഫ്‌ളാറ്റ് ഡിസ്‌ക്കൗണ്ട് ലഭിക്കും. ഫോണിന്റെ വില 15,999 രൂപയില്‍ ആരംഭിക്കുന്നു. ഇതുകൂടാതെ, എല്ലാ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും നോ കോസ്റ്റ് ഇഎംഐ സ്‌കീമുകളുണ്ട്. ഇത് POCO ഫോണുകള്‍ വാങ്ങാന്‍ ആളുകള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നു.

Latest Stories

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍