സാമ്പത്തിക ശേഷിയില്ലാത്ത രോഗികളെ സഹായിക്കാനായി കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി കൈകോര്‍ത്ത് മിലാപ്

വലിയ ചെലവ് വരുന്ന ചികിത്സകള്‍ക്ക് സാമ്പത്തികശേഷിയില്ലാത്ത രോഗികളെ സഹായിക്കാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോമായ മിലാപ് കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി കൈകോര്‍ക്കുന്നു. വിപിഎസ് ലേക്ഷോര്‍, ആസ്റ്റര്‍ മെഡ്സിറ്റി, രാജഗിരി തുടങ്ങിയ സംസ്ഥാനത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുമായാണ് മിലാപ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ്ങിനെക്കുറിച്ച് അറിവില്ലാത്ത വന്‍ ചിലവ് വരുന്ന ചികിത്സകള്‍ ആവശ്യമുള്ള രോഗികള്‍ക്ക് മിലാപ്പിലൂടെ ധനം സമാഹരിക്കാന്‍ ആശുപത്രികള്‍ തന്നെ അവസരം ഒരുക്കുന്നു. കൊച്ചിയിലെ പ്രമുഖ ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജനായ ഡോ. അഭിഷേക് യാദവ് തന്നെ പല രോഗികള്‍ക്കും ചികിത്സയ്ക്കുള്ള ധനസമാഹരണത്തിന് മിലാപ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗിയുടെ സമ്പൂര്‍ണ സുഖം പ്രാപിക്കലാണ് ഏതൊരു ഡോക്ടറുടെയും പ്രധാന ലക്ഷ്യം.

എന്നാല്‍ ചികിത്സയിലൂടെ രോഗം സുഖപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും ചികിത്സയ്ക്കുള്ള സാമ്പത്തികശേഷിയില്ലെന്നത് വിഷമമുണ്ടാക്കുന്നതാണെന്ന് ഡോ. അഭിഷേക് പറയുന്നു. അത്തരം രോഗികള്‍ക്ക് മിലാപ് പോലുള്ള ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോമുകള്‍ ഏറെ സഹായകമാണെന്നും ഡോ. അഭിഷേക് വ്യക്തമാക്കി. ഗുരുതരമായ കരള്‍ രോഗവുമായി കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഒരു മാസം മാത്രം പ്രായമുള്ള ബേബി റാബീയെ രക്ഷിക്കാന്‍ അടിയന്തര കരള്‍ മാറ്റിവെയ്ക്കല്‍ അല്ലാതെ മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല.

കുഞ്ഞിന്റെ മാതാപിതാക്കള്‍ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താന്‍ പ്രയാസപ്പെട്ടു. മിലാപ്പിലൂടെ നടത്തിയ ധനസമാഹരണ കാമ്പയിന്‍ അവര്‍ക്ക് സഹായകമായി. ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോള്‍ റാബീ പൂര്‍ണമായി സുഖം പ്രാപിച്ചിരിക്കുകയാണ്. സമാനമായി ടി സെല്‍ ലിംഫോമ, ഗല്ലിയന്‍ ബാരെ സിന്‍ഡ്രോം എന്നീ രോഗവുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തൃശൂര്‍ സ്വദേശി 45 കാരിയായ കവിത ഷാജിക്കായി മിലാപ്പിലൂടെ 4.25 ലക്ഷം രൂപയാണ് സമാഹരിച്ചത്.

Latest Stories

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്