കരുത്ത് തെളിയിച്ച് മണപ്പുറം ഫിനാന്‍സ്; രണ്ടാം പാദത്തില്‍ 572 കോടി രൂപ അറ്റാദായം; ഓഹരി ഒന്നിന് ഒരു രൂപ നിരക്കില്‍ കമ്പനിയുടെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 572 .1 കോടി രൂപ അറ്റാദായം. ഒന്നാം പാദത്തിലെ 556.5 കോടി രൂപയില്‍ നിന്നും 2.8 ശതമാനം വര്‍ധനവാണ് രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 17.4 % ശതമാനം വാര്‍ഷിക വര്‍ധനയോടെ 45,718.8 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ പാദത്തേക്കാള്‍ 1.7 ശതമാനം വര്‍ധനവാണ് ഉണ്ടായിരുന്നത്.

അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ സ്വര്‍ണ്ണ വായ്പ ആസ്തിയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ മണപ്പുറം ഫിനാന്‍സിന് സാധിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 17.1 ശതമാനം വളര്‍ച്ചയും, തുടര്‍ച്ചയായി 3 % വളര്‍ച്ചയുമാണ് രേഖപ്പെടുത്തിയത്. സ്വര്‍ണ വായ്പയ്ക്കു പുറമെ, സ്വര്‍ണ ഇതര വായ്പാ മേഖലകളിലും ശ്രദ്ധേയമായ നേട്ടം കൈവരിക്കാനായി. സ്ഥാപനത്തിന്റെ മൊത്തം ആസ്തിയും അറ്റാദായവും വര്‍ധിച്ചതിന് ഈ മേഖലകളിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നിര്‍ണായകമായി.

പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സ്ഥാപനത്തിന്റെ മൂലധന പര്യാപ്തത അനുപാതം 29.22 ശതമാനത്തില്‍ എത്തിക്കാനായത് നേട്ടമാണ്. ബിസിനസ് വളര്‍ച്ചയ്ക്ക് അനുഗുണമായ പാദവാര്‍ഷിക ഫലമാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്.’- മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി. പി. നന്ദകുമാര്‍ പറഞ്ഞു.

മണപ്പുറത്തിനു കീഴിലുള്ള ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി മൂല്യം 10.95 ശതമാനം വര്‍ധനയോടെ 12,149 കോടി രൂപയിലും, അറ്റാദായം 75 കോടി രൂപയിലുമെത്തി. മുന്‍വര്‍ഷമിത് 10,949.8 കോടി രൂപയായിരുന്നു. ഭവനവായ്പാ സബ്‌സിഡിയറിയായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡും സ്ഥിരതയുള്ള ആസ്തി വര്‍ധന നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 29.6 ശതമാനം വര്‍ധനയോടെ ആസ്തി മൂല്യം 1,587 കോടി രൂപയിലെത്തി. വെഹിക്കിള്‍ ആന്റ് എക്യുപ്‌മെന്റ് ഫിനാന്‍സ് വിഭാഗത്തിന്റെ ആസ്തി മൂല്യം 4,848.2 കോടി രൂപയിലെത്തി. 54.2 ശതമാനത്തിന്റെ കരുത്തുറ്റ വളര്‍ച്ചയാണ് കൈവരിച്ചത്. കമ്പനിയുടെ സംയോജിത ആസ്തിയുടെ 46.7 ശതമാനവും സ്വര്‍ണ വായ്പാ ഇതര ബിസിനസുകളില്‍ നിന്നാണ്.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു