ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം ഇനി അടൂരില്‍; കല്യാണ്‍ ജൂവലേഴ്സിന്റെ പുതിയ ഷോറും നാടിന് സമര്‍പ്പിച്ചു

കല്യാണ്‍ ജൂവലേഴ്സിന്റെ അടൂരിലെ പുതിയതായി രൂപകല്‍പ്പന ചെയ്ത ഷോറൂമിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം മംമ്താ മോഹന്‍ദാസ് നിര്‍വ്വഹിച്ചു. പുനലൂര്‍ റോഡില്‍ പുതിയ ഷോറൂമില്‍ വൈവിധ്യമാര്‍ന്ന രൂപകല്‍പ്പയനയിലുള്ള വിപുലമായ ആഭരണശേഖരമാണ് ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടനത്തിനായി ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നുംവിശ്വാസം, സുതാര്യത, ഉപഭോക്തൃ ശ്രദ്ധ എന്നീ മൂല്യങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ ബ്രാന്‍ഡായ കല്യാണ്‍ജൂവലേഴ്സിനെപ്രതിനിധീകരിക്കാന്‍ കഴിയുന്നത് ഒരു അംഗീകാരമായി കാണുന്നുവെന്നും മംമ്ത പറഞ്ഞു.

ലോകോത്തര നിലവാരമുള്ള ആഭരണ ഷോപ്പിംഗ് അനുഭവങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളിലെ നാഴികക്കല്ലാണ് അടൂരിലെ പുതിയ ഷോറൂമെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. വിഷുവിനും അക്ഷയ തൃതീയയ്ക്കും മുന്നോടിയായി ആരംഭിച്ച ഈ പുതിയ ഷോറൂം, വിശ്വാസം, ഗുണനിലവാരം, മികച്ച സേവനം എന്നിവയിലധിഷ്ടിതമായി പ്രവര്‍ത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണ്.

കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതിനും ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് അടൂരിലെ പുതിയ ഷോറൂം.

ഉയര്‍ന്ന ഗുണമേന്മയുള്ള ആഭരണങ്ങളുടെ സവിശേഷമായ ശേഖരം ലഭ്യമാക്കുന്നതിനും വിശ്വാസ്യതയും സുതാര്യതയും അനിതരസാധാരണമായ സേവനവും വഴി നേടിയ സത്പേര് നിലനിര്‍ത്തുന്നതിനുമാണ് പരിശ്രമിക്കുന്നത്. പ്രത്യേകാവസരങ്ങളില്‍ ഏറ്റവും സവിശേഷമായ ആഭരണങ്ങള്‍ വഴി ആഘോഷിക്കുന്നതിനായി ഈ പുതിയ ഷോറൂമിലേക്ക് എല്ലാ ഉപയോക്താക്കളേയും സ്വാഗതം ചെയ്യുന്നുവെന്നും കല്യാണരാമന്‍ കൂട്ടിച്ചേര്‍ത്തു.

ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ മികച്ച ലാഭം നേടുന്നതിന് ആകര്‍ഷകമായ ഓഫറുകളുടെ നിരയാണ് കല്യാണ്‍ ജൂവലേഴ്‌സ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. വിശിഷ്ടമായ ആഭരണങ്ങള്‍ക്കും താരതമ്യമില്ലാത്ത കരവിരുതിനും കാലാതീതമായ രൂപകല്‍പ്പനയ്ക്കും പേരുകേട്ട കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം ഇളവ് ലഭിക്കും.

കൂടാതെ അക്ഷയ തൃതീയ പ്രീ-ബുക്കിംഗ് ഓഫര്‍ വഴി ആഭരണങ്ങള്‍ നേരത്തെ ബുക്ക് ചെയ്ത് സ്വര്‍ണ വില വര്‍ദ്ധനവില്‍ നിന്ന് സംരക്ഷിതരാകാനും സാധിക്കും. കല്യാണ്‍ ജൂവലേഴ്‌സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്.

ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്‌സിന്റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കുവാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.ഹാഭരണങ്ങള്‍ക്കായി മുഹൂര്‍ത്ത്, കരവിരുതാല്‍ തീര്‍ത്ത ആന്റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങളുടെ ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ എന്നു തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണനിരയായ സിയാ, അണ്‍കട്ട് ഡയമണ്ടുകള്‍ അടങ്ങിയ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളുടെ ശേഖരമായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള കല്ലുകളും ഡയമണ്ടുകളും അടങ്ങിയ ആഭരണശേഖരമായ ലൈല എന്നിങ്ങളെ കല്യാണ്‍ ജൂവലേഴ്‌സിന്റെ ജനപ്രിയമായ ബ്രാന്‍ഡുകളെല്ലാം പുതിയ ഷോറൂമില്‍ ലഭ്യമാണ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ