നാഗ്പുരില്‍ നിക്ഷേപമെറിയാന്‍ ലുലു ഗ്രൂപ്പ്; ഉടന്‍ മഹാരാഷ്ട്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് യൂസഫലി; ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്‌സ് മേഖലകളിലും നിക്ഷേപിക്കും

ഉത്തര്‍പ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കു ശേഷം മഹാരാഷ്ട്രയില്‍ ചുവടുറപ്പിക്കാന്‍ ലുലു ഗ്രൂപ്പ്. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുമായി നടന്ന ചര്‍ച്ചകള്‍ക്കുശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സമൂഹമാധ്യമായ എക്‌സില്‍ അറിയിച്ചതാണ് ഇക്കാര്യം.

നാഗ്പുരില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള ഷോപ്പിങ് കേന്ദ്രം ആരംഭിക്കാനാണ് ലുലു താത്പര്യം പ്രകടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ലുലു ഗ്രൂപ്പിന്റെ സംഘം അടുത്തുതന്നെ മഹാരാഷ്ട്ര സന്ദര്‍ശിക്കുമെന്ന് യൂസഫലി പറഞ്ഞു. സംസ്ഥാനത്തെ ഭക്ഷ്യ സംസ്‌കരണ – ലോജിസ്റ്റിക്‌സ് മേഖലകളിലും നിക്ഷേപിക്കാന്‍ ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി യൂസഫലി കൂട്ടിച്ചേര്‍ത്തു.

ആന്ധപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവുമായി യൂസഫലി കൂടിക്കാഴ്ച നടത്തി. മുന്‍സര്‍ക്കാരിന്റെ പ്രതികൂല നയങ്ങള്‍ മൂലം പിന്മാറിയ ലുലു ഗ്രൂപ്പിനെ നായിഡു സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രത്യേക താത്പര്യമെടുത്ത് സംസ്ഥാനത്ത് നിക്ഷേപിക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

തലസ്ഥാനമായ അമരാവതി, തിരുപ്പതി എന്നിവിടങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളും വിശാഖപട്ടണത്ത് ഷോപ്പിംഗ് മാള്‍ എന്നിവയില്‍ മുതല്‍മുടക്കാന്‍ ലുലു താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പുരോഗതി യൂസഫലി ആന്ധ്ര മുഖ്യമന്ത്രിയെ അറിയിച്ചു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ