സ്വർണവിലയിൽ നേരിയ ഇളവ്. ഇന്ന് രാവിലെ റെക്കോർഡ് കുതിപ്പ് നടത്തിയ സ്വർണവില ഉച്ചയോടെ ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞു. ഇതോടെ പവന് 93,160 ആയി. രാവിലെ ഒരുപവൻ സ്വർണത്തിന്റെ വില 94,360 ആയിരുന്നു. ഗ്രാമിന് 150 യാണ് വില കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ പുതിയ വില 11,645 രൂപയാണ്. ഈ മാസം 8 നാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വര്‍ണവിലയാണ് ഇന്ന് രാവിലെ വന്‍കുതിപ്പ് നടത്തിയത് സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80000 പിന്നിട്ടത്.