അദിതി ഗുപ്ത, ആര്‍ത്തവചിന്തകള്‍ കോമിക്ബുക്ക് ആക്കിയ സംരംഭക

അദിതി ഗുപ്ത സ്റ്റാര്‍ ആണ്, എങ്ങനെയെന്നല്ലേ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് സംരംഭകത്വത്തില്‍ തന്റേതായ ഇടം കണ്ടെത്തിയാണ് അദിതി സ്റ്റാര്‍ ആയിരിക്കുന്നത്. എങ്ങനെയെന്നല്ലേ, തന്റെ സംരംഭകചിന്തകള്‍ക്ക് അടിത്തറപാകാന്‍ അദിതി തെരെഞ്ഞെടുത്തത് തന്റെ ആര്‍ത്തവ ചിന്തകളെയാണ്. ഇത് കേള്‍ക്കുമ്പോള്‍ സാനിറ്ററി നാപ്കിന്‍ ബിസിനസ് ആണോ കക്ഷി തുടങ്ങിയത് എന്ന് ചിന്തിക്കേണ്ട, അതല്ല സംഭവം.

ആര്‍ത്തവം എന്നത് അന്നും ഇന്നും എന്നും ഇന്ത്യന്‍ ജനതക്ക് പടിക്കപ്പുറം നിര്‍ത്തേണ്ട പദമാണ്.ശരീരത്തിന്റെ തികസിച്ചും നോര്‍മലായ ഒരു പ്രകൃയ ആയിരുന്നിട്ട് കൂടി ആര്‍ത്തവത്തെ നമ്മള്‍ പടിക്കപ്പുറത്ത് നിര്‍ത്തുന്നു. ആര്‍ത്തവം എന്തെന്നും എങ്ങനെ അതിനെ നേരിടണം എന്നുമുള്ള അറിവ് പലപ്പോഴും നമുക്കില്ല എന്നതാണ് വാസ്തവം. ഈ ചിന്തയില്‍ നിന്നുമാണ് അദിതി തന്റെ സംരംഭത്തിന് തുടക്കം കുറിച്ചത്.

മെന്‍സ്ട്രുപീഡിയ – എ കംപ്ലീറ്റ് പിരീഡ്സ് ബുക്ക്

ആര്‍ത്തവ സംബന്ധമായ കാര്യങ്ങള്‍ കുട്ടികള്‍ക്കു മനസ്സിലാകണമെങ്കില്‍ അവര്‍ക്ക് അറിയാവുന്ന ഭാഷയില്‍ പറയണം. അതിനാല്‍, കോമിക് ബുക്കിന്റെ വഴിയാണ് അദിതി ഇതിനായി തെരെഞ്ഞെടുത്തത്. കഥകളിലൂടെ ആര്‍ത്തവം എന്തെന്നും ഇതെന്നും എങ്ങനെ നേരിടണം എന്നും അദിതി പറഞ്ഞു മനസിലാക്കി. ഒരു ടീച്ചറും ആര്‍ത്തപ്രായത്തോടു അടുക്കുന്ന മൂന്നു കുട്ടികളുമായി മെന്‍സ്ട്രുപീഡിയ കോമിക്‌സിലെ കഥാപാത്രങ്ങള്‍.

ടീച്ചറോട് കുട്ടികള്‍ ആര്‍ത്തവസംബന്ധമായ സംശയങ്ങള്‍ ചോദിക്കുന്നു. ടീച്ചര്‍ മറുപടി പറയുന്നു . ആ രീതിയിലാണ് മെന്‍സ്ട്രുപീഡിയ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കേട്ടവര്‍ കേട്ടവര്‍ സംഭവം ആദ്യം കളിയായി കരുതി എങ്കിലും പിന്നീടാണ് ഇതിന്റെ ബിസിനസ് താളം മനസിലായത്. കന്നഡ, ഒറിയ, ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി തുടങ്ങിയ ഭാഷകളില്‍ ഇന്ന് മെന്‍സ്ട്രുപീഡിയ എത്തുന്നു.

ഓണലൈന്‍ വഴി നിശ്ചിതതുക കൊടുത്ത് പുസ്തകം സബ്‌സ്‌ക്രൈബ് ചെയ്യാവുന്നതാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍കൊണ്ട്, സമൂഹത്തിനു ഉതകുന്ന ഒരു പ്രവര്‍ത്തി ചെയ്യാന്‍ കഴിഞ്ഞു എന്നും അതിലൂടെ തനിക്ക് മികച്ച ഒരു വരുമാനമാര്‍ഗം കണ്ടെത്താന്‍ കഴിഞ്ഞു എന്നും അദിതി പറയുന്നു.

ആദിനാരി, അടുത്തത് ആഭരണങ്ങള്‍

മെന്‍സ്ട്രുപീഡിയയുടെ വിജയശേഷം, അദിതി ഇപ്പോള്‍ ശ്രദ്ധപതിപ്പിക്കുന്നത് തന്റെ പുതിയ ബ്രാന്‍ഡ് ആയ ആദിനാരിയിലാണ്. പൂര്‍ണമായും പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍ നിര്‍മിച്ചിരിക്കുന്ന ടെറാക്കോട്ട ആഭരങ്ങളാണ് ആദിനാരി. ആദിനാരിയുടെ എക്‌സിബിഷനും വില്പനയും ഇപ്പോള്‍ ഡല്‍ഹിയില്‍ പൊടിപൊടിക്കുകയാണ്

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്