'സ്റ്റാന്‍ഡ് ഫോര്‍ സേഫ്റ്റി' പദ്ധതിക്കായി സെയ്ഫ് സിറ്റിയുമായി കൈകോര്‍ത്ത് ബംബിള്‍

സ്ത്രീകള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ആപ്പായ ബംബിള്‍ “സ്റ്റാന്‍ഡ് ഫോര്‍ സേഫ്റ്റി” എന്ന പേരില്‍ പുതിയൊരു പദ്ധതി അവതരിപ്പിച്ചു. സുരക്ഷിതവും കനിവുള്ളതും മറ്റുള്ളവരെ ബഹുമാനിക്കുന്നതുമായ ഇന്റര്‍നെറ്റ് എന്ന ലക്ഷ്യ പ്രാപ്തിക്കായി തുടങ്ങിയിരിക്കുന്ന പദ്ധതിയാണിത്. വര്‍ദ്ധിച്ചു വരുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് സെയ്ഫ്‌സിറ്റിയുമായി കൈകോര്‍ത്ത് ബംബിള്‍ സുരക്ഷാ ഗൈഡ് പുറത്തിറക്കുകയാണ്.

റെഡ് ഡോട്ട് ഫൗണ്ടേഷന്റെ ഫ്‌ളാഗ്ഷിപ്പ് പ്രോജക്റ്റായ സെയ്ഫ്‌സിറ്റിയിലൂടെ ഇന്ത്യന്‍ സ്ത്രീകളെ വര്‍ദ്ധിച്ചു വരുന്ന ഡിജിറ്റല്‍ അബ്യൂസ് തിരിച്ചറിയാനും അതിനെ തടയാനും പ്രതിരോധിക്കാനും ഉള്ള കാര്യശേഷി കൈവരിക്കുന്നതിലേക്ക് വഴിനടത്തുന്നതും ഡിജിറ്റല്‍ അവബോധം, സ്ത്രീകളുടെ സുരക്ഷയും തുല്യാവകാശവും എന്നീ വിഷയങ്ങളില്‍ ഊന്നി നിന്ന് പ്രവര്‍ത്തിക്കുന്നതുമാണ്. ഈ പദ്ധതിയിലൂടെ ബംബിള്‍ അടിവരയിടുന്നത് വിദ്വേഷം, പ്രകോപനം, അധിക്ഷേപം എന്നിവയോടുള്ള “സീറോ ടോളറന്‍സ്” നയമാണ്.

“”ബംബിളിന്റെ “സ്റ്റാന്‍ഡ് ഫോര്‍ സേഫ്റ്റി” പദ്ധതിയിലൂടെ, ഡിജിറ്റല്‍ അബ്യൂസ് തിരിച്ചറിയാനും അതിനെ പ്രതിരോധിക്കാനും വേണ്ട കാര്യശേഷി പകര്‍ന്നു നല്‍കി ഇന്ത്യയിലെ സ്ത്രീകളെ ശാക്തീകരിക്കാനാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷിത ഇടമൊരുക്കുന്നതില്‍ ലോകമെമ്പാടും നിര്‍ണ്ണായകമായ പങ്കു വഹിക്കുന്ന സെയ്ഫ്‌സിറ്റിയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ പ്ലാറ്റ്ഫോമിലും കമ്മ്യൂണിറ്റികളിലും സുരക്ഷിതവും ആരോഗ്യകരവുമായ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ വഴിയൊരുക്കുന്നതില്‍ ഞങ്ങള്‍ തുടര്‍ന്നും ശ്രദ്ധിക്കും”” – ബംബിള്‍, സ്ട്രാറ്റജി വിപി, പ്രീതി ജോഷി പറഞ്ഞു.

ബംബിള്‍ കഴിഞ്ഞയിടയ്ക്ക് രാജ്യവ്യാപകമായി നടത്തിയൊരു സര്‍വ്വേയില്‍ കണ്ടെത്തിയത് പങ്കെടുത്ത 83% ഇന്ത്യന്‍ സ്ത്രീകളും ഏതെങ്കിലുമൊരു തരത്തില്‍ ഓണ്‍ലൈന്‍ അധിക്ഷേപം നേരിടേണ്ടി വന്നിട്ടുള്ളവരാണെന്നാണ്. 2020-ല്‍ ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം സൈബര്‍ ബുള്ളിയിംഗ് വര്‍ദ്ധിച്ചതായി 70 ശതമാനം സ്ത്രീകളും സാക്ഷ്യപ്പെടുത്തുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത പകുതിയിലേറെ സ്ത്രീകളും (59%) അവര്‍ സുരക്ഷിതരല്ലെന്ന് തോന്നുന്നതായി പറഞ്ഞപ്പോള്‍ പകുതിയില്‍ താഴെ പേര്‍ (48%) പറഞ്ഞത് അവര്‍ക്ക് ദേഷ്യമാണ് തോന്നുന്നത് എന്നാണ്.

“”ബംബിളുമായി സഹകരിച്ച് ഡിജിറ്റല്‍ അവകാശങ്ങളെക്കുറിച്ചും ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതില്‍ ഞങ്ങള്‍ക്ക് വലിയ ആകാംക്ഷയാണുള്ളത്. പല സ്ത്രീകളെയും അധിക്ഷേപത്തിലൂടെയും ഓണ്‍ലൈന്‍ ബുള്ളിയിംഗിലൂടെയും നിശബ്ദരാക്കുന്ന കാഴ്ച്ചയാണ് നാം ഇപ്പോള്‍ കാണുന്നത്. ജീവിതത്തിലെ പലവിധ ആവശ്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഇടങ്ങള്‍ ഉപയോഗിക്കുമ്പോള്‍ എല്ലാവരും കംഫര്‍ട്ടബിള്‍ ആയിരിക്കേണ്ടതും ഈ മേഖലയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും പ്രധാനപ്പെട്ടൊരു കാര്യമാണ്. ഈ ഇടങ്ങള്‍ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും ഉപയോഗിക്കാന്‍ ഞങ്ങളുടെ സുരക്ഷാ ഗൈഡ് ഉപയോഗപ്രദമാകും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു”” – റെഡ് ഡോട്ട് ഫൌണ്ടേഷന്‍ സ്ഥാപക എല്‍സാമേരി ഡിസില്‍വ പറഞ്ഞു.

ആരോഗ്യകരവും തുല്യത ലഭിക്കുന്നതുമായ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ സുരക്ഷിതവും ഇന്‍ക്ലൂസീവുമായൊരു ഇടമൊരുക്കുന്നതില്‍ ബംബിള്‍ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയിലെ ബംബിള്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി മാത്രമായി അവതരിപ്പിച്ചിരിക്കുന്നൊരു ഫീച്ചറിലൂടെ, ഇന്ത്യയിലെ സ്ത്രീകള്‍ക്ക് അവരുടെ പേരിന്റെ ആദ്യ ഭാഗം മാത്രം തിരഞ്ഞെടുത്ത് പ്രൊഫൈല്‍ സൃഷ്ടിക്കാം. കംഫര്‍ട്ടബിളാണെങ്കില്‍ മാത്രം പിന്നീട് കണക്ഷന്‍സുമായി മാത്രം മുഴുവന്‍ പേര് പങ്കിടാം.

ആപ്പിനുള്ളില്‍ തന്നെ ബംബിളിന് സമഗ്രമായ ബ്ലോക്ക് ചെയ്യല്‍, റിപ്പോര്‍ട്ട് ചെയ്യല്‍ ഫീച്ചറുണ്ട്. മോശമായി പെരുമാറുന്ന എല്ലാവരെയും ഞങ്ങളുടെ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെയും ബ്ലോക്ക് ചെയ്യുന്നത് ആപ്പില്‍ വളരെ എളുപ്പമാക്കിയിരിക്കുന്നു. അനാവശ്യ ഇടപെടലുകള്‍ തടുക്കുന്നതിനായി ആപ്പില്‍ ഫോട്ടോ വേരിഫിക്കേഷന്‍ ഫീച്ചറുണ്ട്. പ്രൈവറ്റ് ഡിറ്റക്റ്റര്‍ ഫീച്ചറിലൂടെ എഐ ഉപയോഗപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ സന്ദേശങ്ങളായി വന്നാല്‍, അവ ബ്ലര്‍ ചെയ്യുകയും ഉപയോക്താവിനെ അറിയിക്കുകയും ചെയ്യും.

അത് കാണണോ ഇല്ലാതാക്കണോ റിപ്പോര്‍ട്ട് ചെയ്യണോ ബ്ലോക്ക് ചെയ്യണോ എന്നൊക്കെ ഉപയോക്താവിന് തിരഞ്ഞെടുക്കാം. ഒരാളുടെ അപ്പിയറന്‍സ്, ബോഡി ഷേപ്പ്, വലുപ്പം, ആരോഗ്യം എന്നിവയെക്കുറിച്ചുള്ള മോശം കമന്റുകള്‍ കര്‍ശനമായി നിരോധിച്ചു കൊണ്ട് കഴിഞ്ഞയിടയ്ക്കാണ് ബംബിള്‍ അവരുടെ നിബന്ധനകളും വ്യവസ്ഥകളും അപ്‌ഡേറ്റ് ചെയ്തത്. ബോഡി ഷെയ്മിംഗ് ബാന്‍ ചെയ്ത ആദ്യ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ആപ്പുകളില്‍ ഒന്നാണിത്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, നിബന്ധനകളും വ്യവസ്ഥകളും എന്നിവയ്ക്ക് എതിരായ കമന്റുകളും ചിത്രങ്ങളും തിരിച്ചറിയാന്‍ ഓട്ടോമേറ്റഡ് സേഫ്ഗാര്‍ഡുകളാണ് ഈ ആപ്പില്‍ ഉപയോഗിക്കുന്നത്. ഇത് അവലോകനത്തിനായി മോഡറേറ്റര്‍ക്ക് അയയ്ക്കും.

ആപ്പിനുള്ളിലെ Safety + wellbeing centre വിഭാഗത്തില്‍ നിന്ന് ഇന്ത്യയിലെ ബംബിള്‍ കമ്മ്യൂണിറ്റിക്ക് സേഫ്റ്റി ഗൈഡ് ആക്‌സസ് ചെയ്യാം. സുരക്ഷിതവും ആരോഗ്യകരവുമായ ഡേറ്റിംഗ് അനുഭവത്തിലൂടെ ഞങ്ങളുടെ ആഗോള കമ്മ്യൂണിറ്റിക്കായി നിര്‍മ്മിച്ചിരിക്കുന്നൊരു റിസോഴ്‌സ് ഹബ്ബാണിത്

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്