ബ്രിട്ടീഷ് കൗണ്‍സില്‍ സ്ത്രീകള്‍ക്കായുള്ള സ്റ്റെം സ്‌കോളര്‍ഷിപ്പുകള്‍ ആരംഭിച്ചു

യു.കെയിലെ വിദ്യാഭ്യാസ അവസരങ്ങൾക്കും സാംസ്‌കാരിക ബന്ധങ്ങൾക്കുമുള്ള അന്താരാഷ്ട്ര സംഘടനയായ ബ്രിട്ടീഷ് കൗൺസിൽ, യുകെ സർവകലാശാലകളുമായി സഹകരിച്ച്, സ്റ്റെം പ്രോഗ്രാമിൽ സ്ത്രീകൾക്കായി ബ്രിട്ടീഷ് കൗൺസിൽ സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. യുകെയിൽ ബിരുദാനന്തര ബിരുദം നേടാനാഗ്രഹിക്കുന്ന വനിതാ ബിരുദധാരികൾക്കായി രൂപകൽപ്പന ചെയ്ത സ്‌കോളർഷിപ്പാണിത്.

25 സ്‌കോളർഷിപ്പുകൾ ഇന്ത്യയിൽ നിന്നും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള സ്റ്റെം സ്‌കോളർമാർക്കായി നീക്കിവച്ചിരിക്കുന്നു. ക്വീൻ മേരി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടൻ, ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റി, ഗ്രീൻവിച്ച് യൂണിവേഴ്‌സിറ്റി, ദി സതാംപ്ടൺ യൂണിവേഴ്‌സിറ്റി, കവെൻട്രി യൂണിവേഴ്‌സിറ്റി എന്നിങ്ങനെ അഞ്ച് യുകെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്‌കോളർഷിപ്പ് ലഭ്യമാകും. സ്‌കോളർഷിപ്പുകൾ ഗുണഭോക്താക്കൾക്ക് സ്റ്റെമ്മിൽ അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാനും യുകെയിലെ പ്രശസ്തമായ സ്റ്റെം ഫീൽഡുകളുടെ വൈദഗ്ധ്യത്തിൽ മുഴുകി അവരുടെ മാതൃരാജ്യത്ത് ഗവേഷണവും നവീകരണവും നടത്താനുള്ള അവസരം ലഭ്യമാകും. ഗവേഷണത്തിൽ യുകെ നിലവിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ്.

ട്യൂഷൻ ഫീസ്, സ്‌റ്റൈപ്പൻഡ്, യാത്രാ ചെലവുകൾ, വിസ, ആരോഗ്യ പരിരക്ഷാ ഫീസ്, ഇംഗ്ലീഷ് ഭാഷാ പിന്തുണ എന്നിവ സ്‌കോളർഷിപ്പിൽ ഉൾപ്പെടും. ഡാറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഫാർമസ്യൂട്ടിക്കൽ സയൻസ്, ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, എഞ്ചിനീയറിംഗ് മാനേജ്‌മെന്റ്, സിവിൽ എഞ്ചിനീയറിംഗ് മാനേജ്‌മെന്റ്, ഇന്റലിജന്റ് ഹെൽത്ത് കെയർ, ആക്ച്വറിയൽ സയൻസ് തുടങ്ങിയ കോഴ്‌സുകൾ പഠിക്കാൻ കഴിയും.

സ്റ്റെം ഫീൽഡുകളിലെ സ്ത്രീകളുടെ സാന്നിധ്യം വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ കാഴ്ചപ്പാടുകൾ സൃഷ്ടിക്കാനും നവീകരണത്തിലേക്ക് നയിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട് 2023 അനുസരിച്ച്, ഇന്ത്യയിലെ സ്റ്റെം തൊഴിൽശക്തിയിൽ 27% സ്ത്രീകളാണ്. ഇന്ത്യയിലെ സ്റ്റെം ബിരുദധാരികളിൽ 43% സ്ത്രീകളാണെന്നത് കണക്കിലെടുക്കുമ്പോൾ ഇത് താരതമ്യേന വളരെ കുറവാണ്.

2020 മുതൽ, 300 ലധികം സ്‌കോളർഷിപ്പുകൾ ഇതിനോടകം നൽകി. 2023-24 ആഗോള കൂട്ടായ്മകളിൽ, 92 സ്‌കോളർമാർ അവരുടെ തിരഞ്ഞെടുത്ത കോഴ്‌സുകളിൽ എന്റോൾ ചെയ്തു. ഇതുവരെ, 52 ഇന്ത്യൻ വനിതകൾക്ക് സ്‌കോളർഷിപ്പ് ലഭിക്കുകയും യുകെയിൽ ഒരു വർഷത്തെ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തിട്ടുണ്ട്. ഈ സ്‌കോളർഷിപ്പുകളിലൂടെ, ആഗോളവൽകൃത ലോകത്ത് സ്ത്രീകൾക്ക് വിജയിക്കാനും സ്റ്റെം ഫീൽഡുകളിൽ ആഗോള യോഗ്യത നേടാനും അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധത ബ്രിട്ടീഷ് കൗൺസിൽ നിലനിർത്തുന്നു.

അപേക്ഷാ സമയപരിധി സാധാരണയായി 2024 മാർച്ച് മുതൽ ഏപ്രിൽ വരെയാണെങ്കിലും സർവ്വകലാശാലകളെ ആശ്രയിച്ച് ഓരോന്നും വ്യത്യാസപ്പെടും. കൂടുതൽ വിവരങ്ങൾക്കും യോഗ്യതയെ സംബന്ധിച്ച് കൂടുതൽ അറിയാനും സർവകലാശാലകളെ കുറിച്ചും കൊഴ്‌സുകളെക്കുറിച്ചും അപേക്ഷ തീയതി സംബന്ധിച്ചും അറിയാനും സന്ദർശിക്കുക.

Latest Stories

ലൈംഗിക പീഡന പരാതി; കര്‍ണാടകയില്‍ ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റില്‍

ജോഷിക്ക് വയസായില്ലേ? പഴയതു പോലെ ഇനി അങ്ങേരെക്കൊണ്ടു പറ്റുമോ എന്ന് പറഞ്ഞ് അവര്‍ ആ പ്രോജക്ട് ഉപേക്ഷിച്ചു; വെളിപ്പെടുത്തി സംവിധായകന്‍

നടുറോഡില്‍ വെട്ടി വീഴ്ത്തി, ദേഹത്ത് കല്ലെടുത്തിട്ടു; കരമനയിലെ കൊലപാതകത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

രോഹിത് നാലാം നമ്പറില്‍, കോഹ്ലിക്ക് പുതിയ ബാറ്റിംഗ് സ്ലോട്ട്; ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് പുതിയ ബാറ്റിംഗ് ഓര്‍ഡര്‍ നിര്‍ദ്ദേശം

കെജ്‌രിവാൾ പ്രചാരണത്തിനിറങ്ങുന്നു; ആദ്യം ഹനുമാൻ ക്ഷേത്രത്തിലേക്ക്, പിന്നീട് വാർത്ത സമ്മേളനവും മെഗാ റോഡ് ഷോയും

ദൈവമേ എന്തൊരു ഇന്റലിജന്‍സ് ആണ് ജാസ്മിന് എന്ന് തോന്നും.. എനിക്കും ബിഗ് ബോസില്‍ പോകാന്‍ ആഗ്രഹമുണ്ട്: ഗായത്രി സുരേഷ്

മതിയായി, ഇത് അവസാന ഐപിഎല്‍ സീസണ്‍, കെകെആര്‍ പരിശീലകനെ വിരമിക്കല്‍ അറിയിച്ച് രോഹിത്; വീഡിയോ വൈറല്‍

ഹോസ്പിറ്റല്‍ മേഖലയില്‍ തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന: ആയിരത്തി എണ്ണൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തി; കര്‍ശന നടപടിയെന്ന് കമ്മീഷണര്‍

എംകെ രാഘവന്റെ പരാതി; കെപിസിസി അംഗത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

പോസ് ചെയ്യാന്‍ അറിയില്ല, സെല്‍ഫി എടുക്കാന്‍ ആളുകള്‍ വരുമ്പോള്‍ ഞാന്‍ ഓടും, അതിലൊന്നും ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല: ഫഹദ് ഫാസില്‍