വില കൂടിയതോടെ ആവശ്യക്കാരും കൂടി; ദീപാവലി ആഘോഷങ്ങള്‍ക്കിടെ പൊടിപൊടിച്ച് സ്വര്‍ണ വ്യാപാരം; വില്‍പ്പനയില്‍ 25 ശതമാനത്തോളം വര്‍ദ്ധനവ്

സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍ ആയിരുന്നിട്ടും രാജ്യത്താകമാനം സ്വര്‍ണ വ്യാപാരം പൊടിപൊടിക്കുകയാണ്. ദീപാവലി ആഘോഷങ്ങളുടെ പ്രാരംഭ ദിവസമായ ധന്‍തേരാസിന് രാജ്യത്താകമാനം സ്വര്‍ണ വ്യാപാരത്തില്‍ 25 ശതമാനത്തോളം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധനയുണ്ടായിരിക്കുന്നത്.

സ്വര്‍ണത്തിന് പുറമേ വജ്ര ആഭരണങ്ങളുടെ വില്‍പ്പനയിലും 12 മുതല്‍ 15 ശതമാനം വരെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണ വില വര്‍ദ്ധിച്ചതോടെ 18 കാരറ്റ് ആഭരണങ്ങള്‍ക്ക് വന്‍തോതില്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചു. പോല്‍ക്കീ, കുന്തന്‍ തുടങ്ങിയ കല്ല് പതിച്ച ആഭരണങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്.

വെള്ളിയുടെ വില്‍പ്പന കഴിഞ്ഞ കാലങ്ങളിലെ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്തു 35 ശതമാനത്തിലധികമായി ഉയര്‍ന്നു. വെള്ളി ആഭരണങ്ങള്‍ കൂടാതെ ഡിന്നര്‍ സെറ്റുകളും, വിളക്കുകളും, ജലധാര യന്ത്രങ്ങളും മറ്റു വീട്ടുപകരണങ്ങളും മാത്രമല്ല, ഫര്‍ണിച്ചറുകളും കൂടി വിപണിയില്‍ എത്തിയതോടെ, വെള്ളി വില്‍പ്പന വലിയതോതില്‍ കൂടുന്നതായാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

കസ്റ്റംസ് ഡ്യൂട്ടിയില്‍ 9% ഇളവ് വന്നതോടെ ഇന്ത്യന്‍ വിപണിയില്‍ വ്യാപാരം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതോടൊപ്പം പണമിടപാടുകള്‍ കുറയുന്നതായും നെഫ്റ്റ്, ആര്‍ടിജിഎസ് എന്നിവ വഴി കൂടുതല്‍ ഇടപാടുകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. സംസ്ഥാനത്തും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണ വില്‍പ്പന വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം