ലോകത്ത് വാഹനനിർമാണത്തിൽ ഇന്ത്യ എത്രാം സ്ഥാനത്ത്?

നമുക്ക് ആവശ്യമുള്ള വാഹനങ്ങളിൽ ഭൂരിഭാഗവും നിർമിക്കുന്നത് വളരെ കുറച്ച് രാജ്യങ്ങൾ മാത്രമാണ്. 2023-ൽ, ലോകമെമ്പാടുമായി ഏകദേശം 9.1 കോടി വാഹനങ്ങളാണ് നിർമ്മിക്കപ്പെട്ടത്. അതിൽ ഏകദേശം 2.53 കോടി വാണിജ്യ വാഹനങ്ങളും 6.63 കോടി പാസഞ്ചർ കാറുകളും ഉൾപ്പെടുന്നു. ആഗോള ഉൽപ്പാദനത്തിന്റെ ഏകദേശം അഞ്ചിലൊന്ന് വരുന്ന ചൈനയാണ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത്. കൂടാതെ, ബ്രസീൽ, ഇന്തോനേഷ്യ, മെക്സിക്കോ തുടങ്ങിയ ചില വികസ്വര രാജ്യങ്ങളും ലോകമെമ്പാടുമുള്ള വിതരണ ശൃംഖലകളിൽ ഉൾപ്പെടുന്നുണ്ട്. ആദ്യ പത്തിലെ ഒരു രാജ്യം ഇന്ത്യയാണ് എന്ന കാര്യം എടുത്തു പറയേണ്ടല്ലോ. ലിസ്റ്റിലെ രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം..

ചൈന: ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളാണ് ചൈന. 2022ൽ 32 ലക്ഷം വാണിജ്യ വാഹനങ്ങൾ അടക്കം 2.38 കോടി വാഹനങ്ങളാണ് ചൈന നിർമിച്ചിരുന്നത്. 2023ൽ 3.02 കോടി വാഹനങ്ങളും ചൈന നിർമിച്ചിരുന്നു. പരമ്പരാഗത ‘ബിഗ് ഫോർ’ എന്നറിയപ്പെടുന്ന SAIC മോട്ടോർ, ഡോങ്ഫെങ്, FAW, ചാങ്’ആൻ എന്നിവയാണ് ചൈനയിലെ ഏറ്റവും വലിയ ആഭ്യന്തര വാഹന നിർമാതാക്കൾ.

അമേരിക്ക: 2022-ൽ ഏകദേശം 18 ലക്ഷം പാസഞ്ചർ വാഹനങ്ങളും 83 ലക്ഷം വാണിജ്യ വാഹനങ്ങളും നിർമ്മിച്ച അമേരിക്കയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ വാഹന ഉത്പാദന നിർമാതാക്കൾ. ‘ബിഗ് ത്രീ’ എന്നറിയപ്പെടുന്ന ജനറൽ മോട്ടോഴ്‌സ്, ഫോർഡ് മോട്ടോർ കമ്പനി, ഫിയറ്റ് ക്രൈസ്‌ലർ എന്നിവയാണ് യുഎസിലെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ.

ജപ്പാൻ: വിശ്വാസ്യത മുഖമുദ്രയാക്കിയെടുത്ത ലോകത്തിലെ പ്രധാന വാഹന നിർമാണ കേന്ദ്രങ്ങളിൽ ഒന്നാണ് ജപ്പാൻ. കോവിഡ്-19 പാൻഡെമിക്കിന്റെ ഫലമായി 2020 മുതൽ 2022 വരെ ഉൽപ്പാദനത്തിൽ കുത്തനെ ഇടിവുണ്ടായെങ്കിലും പിന്നീട് വൻ കുതിപ്പാണ് മൂന്നാം സ്ഥാനത്തുള്ള ജപ്പാൻ നടത്തിയത്. 2023ൽ ഏകദേശം 90 ലക്ഷം ഓട്ടോമൊബൈലുകൾ ഉത്പാദിപ്പിച്ചു.

ഇന്ത്യ : ഇന്ത്യയാണ് ലിസ്റ്റിൽ നാലാം സ്ഥാനത്തുള്ളത്. 2023-ൽ ഇന്ത്യ 59 ലക്ഷം വാഹനങ്ങളാണ് നിർമിച്ചത്. അതിൽ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവരും ഉൾപ്പെടുന്നു. 7% വാർഷിക വളർച്ചയാണ് ഇന്ത്യൻ വാഹന വിപണി രേഖപ്പെടുത്തുന്നത്. മെക്സിക്കോ, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ തുടങ്ങി നിരവധി രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നത്.

ദക്ഷിണകൊറിയ: അമേരിക്കൻ വാഹന ഉപഭോക്താക്കൾക്ക് ഹ്യുണ്ടായ്, കിയ തുടങ്ങിയ കമ്പനികളുടെ ലോഗോകൾ പരിചിതമാണെങ്കിലും ദക്ഷിണ കൊറിയയ്ക്ക് ആഗോളതലത്തിൽ മെക്സിക്കോയ്ക്ക് മുന്നിൽ സ്ഥാനം നഷ്ടപ്പെടുകയും ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു. 2023ൽ 42 ലക്ഷം വാഹനങ്ങളാണ് ദക്ഷിണകൊറിയയിൽ നിർമിച്ചത്.

ജർമ്മനി: ഏകദേശം 41 ലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്ന ജർമ്മനി, യൂറോപ്പിലെ വാഹന നിർമാണത്തിന്റെ ശക്തികേന്ദ്രമായി തുടരുന്നു. ബിഎംഡബ്ല്യു, മെഴ്‌സിഡസ്, ഓഡി, ഫോക്‌സ്‌വാഗൺ, പോർഷെ തുടങ്ങിയ ലോകപ്രസിദ്ധമായ നിരവധി ബ്രാൻഡുകളാണ് ജർമനിയിൽ നിന്നുമുള്ളത്.

മെക്സിക്കോ: വാഹന നിർമാണ മേഖലയിലെ പ്രധാനികളിൽ ഒന്നായി മെക്സിക്കോ കുതിപ്പ് തുടങ്ങിയിട്ട് കുറച്ചു കാലമായി. 2023 ൽ ഈ വടക്കേ അമേരിക്കൻ രാജ്യം ഏകദേശം 40 ലക്ഷം വാഹനങ്ങളാണ് നിർമ്മിച്ചത്. ജനറൽ മോട്ടോഴ്‌സ്, ഫോഡ്, ഫോക്‌സ്‌വാഗൺ എന്നിവ മെക്സിക്കോയിൽ പ്രവർത്തിക്കുന്ന പ്രധാന അന്താരാഷ്ട്ര വാഹന നിർമ്മാതാക്കളിൽ ഉൾപ്പെടുന്നു.

സ്പെയിൻ: യൂറോപ്പിലെ രണ്ടാമത്തെ വലിയ ഉൽ‌പാദകരും ലോകമെമ്പാടുമുള്ള മികച്ച 10 രാജ്യങ്ങളിൽ ഒന്നുമായ സ്പെയിൻ വാഹന നിർമ്മാണത്തിൽ ലോകത്തിലെ മുൻ‌നിര രാജ്യങ്ങളിലൊന്നാണ്. മെഴ്‌സിഡസ്-ബെൻസ്, ഫോർഡ്, റെനോ, സ്റ്റെല്ലാന്റിസ്, സീറ്റ് എന്നിവരാണ് സ്പെയിനിലെ പ്രധാന വാഹന നിർമ്മാതാക്കൾ.

ബ്രസീൽ: കൂടുതൽ വാഹനങ്ങൾ നിർമിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ബ്രസീൽ. 2023ൽ 23 ലക്ഷം വാഹനങ്ങളാണ് ബ്രസീലിൽ നിർമിച്ചത്. ടൊയോട്ട, ജനറൽ മോട്ടോഴ്‌സ്, ഫോക്‌സ്‌വാഗൺ, സ്‌റ്റെല്ലാന്റിസ് എന്നിവരാണ് ബ്രസീലിലെ പ്രധാന വാഹനനിർമ്മാതാക്കൾ.

തായ്‌ലൻഡ്: രാജ്യാന്തരതലത്തിൽ പത്താംസ്ഥാനത്താണ് തായ്‌ലൻഡ്. ടൊയോട്ട, ഹോണ്ട, ഇസുസു, മിറ്റ്‌സുബിഷി, മാസ്ഡ, ഫോർഡ്, നിസാൻ, ബിഎംഡബ്ല്യു, മെഴ്‌സിഡീസ് ബെൻസ്, ബിവൈഡി തുടങ്ങിയ മുൻനിര കമ്പനികളാണ് തായ്‌ലൻഡിൽ വാഹനങ്ങൾ നിർമിക്കുന്നത്.

Latest Stories

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'

'എനിക്ക് അച്ചടക്കം വളരെ പ്രധാനം'; പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാത്തതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ആര്‍ ശ്രീലേഖ

'മോഡേണല്ല, എംടെക്കുകാരിയായ ഗ്രീമക്ക് വിദ്യാഭ്യാസം കുറവാണെന്നും പരിഹാസം'; അമ്മയും മകളും ആത്മഹത്യ ചെയ്ത കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'കുഞ്ഞിനെ കൊലപ്പെടുത്തിയത് ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിൽ'; നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ പിതാവിന്റെ മൊഴി

സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനമാകും; ടി-20 ലോകകപ്പിൽ ബെഞ്ചിലിരിക്കേണ്ടി വരുമോ എന്ന് ആരാധകർ

'അവന്മാർക്കെതിരെ 200 ഒന്നും അടിച്ചാൽ പോരാ'; ഇന്ത്യയുടെ പ്രകടനത്തെ പുകഴ്ത്തി ന്യുസിലാൻഡ് നായകൻ

കീവികളെ പറത്തി വിട്ട് ഇഷാൻ കിഷൻ; ടി-20 ലോകകപ്പിൽ പ്രതീക്ഷകളേറെ

'അസ്തമനത്തിന് ശേഷമുള്ള സൂര്യോദയം'; രാജകീയ തിരിച്ചു വരവിൽ സൂര്യകുമാർ യാദവ്

നീയോൺ ഇന്ത്യ: നഗരങ്ങൾ ആഘോഷിക്കുമ്പോൾ കത്തിക്കരിയുന്ന തൊഴിലാളികൾ