നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമം, ടൊയോട്ട ഹൈലക്സ് പിക്ക്-അപ്പ് ട്രക്ക് ഇന്ത്യന്‍ നിരത്തുകളിലേക്ക്

വാഹന പ്രേമികളുടെ നീണ്ടനാളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ടൊയോട്ട ഹൈലക്സ് പിക്ക്-അപ്പ് ട്രക്ക് ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തി തുടങ്ങി.  ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയ വാഹനത്തിന്റെ ഡെലിവറി കമ്പനി ആരംഭിച്ചു. ഉപഭോക്താവിന് കൈമാറിയ ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട ഹൈലക്സ് പിക്ക്-അപ്പ് ട്രക്കിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഹൈലക്‌സിനായുള്ള ബുക്കിംഗുകള്‍ ടൊയോട്ട നേരത്തെ തന്നെ സ്വീകരിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണം വളരെ വലുതായതിനാല്‍ കമ്പനിയ്ക്ക് ബുക്കിംഗ് പാതിക്ക് നിര്‍ത്തേണ്ടിയും വന്നിരുന്നു.

ഹൈലക്സ് പിക്ക്-അപ്പ് ട്രക്കിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് 33.99 ലക്ഷം രൂപ മുതലാണ്. വിലയെ ന്യായീകരിക്കുന്നതിനായി ആഢംബര പിക്ക്-അപ്പ് ട്രക്ക് ആയിട്ടാണ് ടൊയോട്ട ഇതിനെ വിപണനം ചെയ്യുന്നത്. അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ഹൈലക്സ് പിക്ക്-അപ്പ് ലഭ്യമാണ്.

സൂപ്പര്‍ വൈറ്റ്, ഗ്രേ മെറ്റാലിക്, ഇമോഷണല്‍ റെഡ്, വൈറ്റ് പേള്‍ ക്രിസ്റ്റല്‍, സില്‍വര്‍ മെറ്റാലിക്, ഗ്രേ എന്നിവയാണ് ടൊയോട്ട ഓഫര്‍ ചെയ്യുന്ന അഞ്ച് കളര്‍ സ്‌കീമുകള്‍. ഇലക്ട്രോക്രോമിക് IRVM, MID ഡിറ്റക്ഷനുള്ള ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഏഴ് എയര്‍ബാഗുകള്‍, ടയര്‍ ആംഗിള്‍ മോണിറ്റര്‍, ഇലക്ട്രോണിക് റിയര്‍ ഡിഫറന്‍ഷ്യല്‍ ലോക്ക്, വലിയ 160 mm ക്രോസ്-സെക്ഷന്‍ അംഗങ്ങളുള്ള ഹൈ റിജിഡിറ്റി ഹെവി-ഡ്യൂട്ടി ഫ്രെയിം സ്ട്രക്ച്ചര്‍, ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം തുടങ്ങിയവയെല്ലാം വാഹനത്തിന് ആഢംബര പ്രൌഢി നല്‍കുന്നു.

ടൊയോട്ട ഫോര്‍ച്യൂണറില്‍ നിന്ന് വ്യത്യസ്തമായി, ഡീസല്‍ എഞ്ചിനിലാണ് ഹൈലക്സ് വാഗ്ദാനം ചെയ്യുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ഇത് വരുന്നത്. മാനുവല്‍ ട്രാന്‍സ്മിഷനില്‍ പരമാവധി 204 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കും, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 500 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്ന അതേ 2.8 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഇതില്‍ ഉപയോഗിക്കുന്നത്.

Latest Stories

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ എസ്‌ഐടി അന്വേഷണം