സാമ്പത്തിക പ്രതിസന്ധി; ഇന്ത്യ വിടാന്‍ ഒരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍

ലോകമെങ്ങും ആരാധകരുള്ള പ്രശസ്ത അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഹാര്‍ലി ഡേവിഡ്സണ്  വിപണിയില്‍ ഇപ്പോള്‍ കാര്യമായി വില്‍പ്പനയില്ല. ഭാവിയിലും ഇന്ത്യന്‍ ആഡംബര ഇരുചക്ര വാഹന വിപണിയില്‍ ആവശ്യക്കാരുണ്ടായേക്കില്ല എന്ന വിലയിരുത്തലാണ് ഹാര്‍ലി ഇന്ത്യന്‍ വിപണിയോട് വിട പറയാനൊരുങ്ങുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അമേരിക്കയില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്ന യന്ത്രഭാഗങ്ങള്‍ ഹരിയാനയില്‍ നിന്നും അസംബ്ള്‍ ചെയ്താണ് ഹാര്‍ലി ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ കേവലം 2500 യൂണിറ്റുകള്‍ മാത്രമാണ് കമ്പനിക്ക് ഇന്ത്യയില്‍ വില്‍ക്കാന്‍ സാധിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ മൂന്ന് മാസത്തില്‍ വെറും 100 ബൈക്കുകള്‍ മാത്രമേ കമ്പനിക്ക് വില്‍ക്കാന്‍ സാധിച്ചുള്ളൂ.

ആഗോള തലത്തില്‍ തന്നെ ഏറ്റവും മോശം വില്‍പ്പനയാണ് കമ്പനിക്ക് ഇന്ത്യയില്‍ നിന്നുമുണ്ടായത്. ഹാര്‍ലിയുടെ ഏറ്റവും ജനപ്രിയ മോഡലുകളായ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നിവക്ക് 77,000 രൂപയുടെ ആനുകൂല്യം നല്‍കിയിട്ടു പോലും കാര്യമായ വില്‍പനയുണ്ടായില്ല.

ഹാര്‍ലി ഡേവിഡ്സണ്‍ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ള നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ പസഫിക് മേഖലയിലെ ചില ഭഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.

Latest Stories

IPL 2024: വിജയാഘോഷം അവസാനിക്കും മുമ്പ് പഞ്ചാബ് കിംഗ്സിസിനൊരു നിരാശ വാര്‍ത്ത, സൂപ്പര്‍ താരം ടൂര്‍ണമെന്‍റ് പാതിവഴിയില്‍ മതിയാക്കി ഇന്ത്യ വിട്ടു

ധോണിയുടെ തൊപ്പിയിൽ അത് കണ്ടതിന് ശേഷം എനിക്കും ആ ആഗ്രഹം ഉണ്ടായി, കെഎൽ രാഹുൽ പറയുന്നത് ഇങ്ങനെ

'കെ സുരേന്ദ്രൻ വീട്ടിൽ വന്നിട്ടുണ്ട്, ഞങ്ങൾ സുഹൃത്തുക്കൾ'; ഇപി ജയരാജനെ ന്യായീകരിച്ച് വിഎസ് സുനില്‍കുമാര്‍

'പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല': സഞ്ജയ് കൗൾ

നായികയായി എത്തുന്ന ആദ്യ സിനിമ, കൃഷ്‌ണേന്ദുവിന് കൈയ്യടി; 'പഞ്ചവത്സര പദ്ധതി' പ്രേക്ഷകര്‍ക്കൊപ്പം കണ്ട് അഭിനേതാക്കള്‍

കല്യാണ വീട്ടിൽ ആഘോഷമായിരുന്നു, ഒടുക്കം അത് ആറ് പേരുടെ ജീവനെടുത്തു

അയാളെ പോലെ സഹ താരങ്ങളുടെ ചിന്തകൾ പോലും മനസിലാക്കുന്ന മറ്റൊരാൾ ഇല്ല, പലരുടയും കരിയർ രക്ഷപെട്ടത് അദ്ദേഹം കാരണം; സൂപ്പർ താരത്തെക്കുറിച്ച് ഋഷഭ് പന്ത് പറയുന്നത് ഇങ്ങനെ

ഫാമിലി ഓഡിയന്‍സിന്റെ വോട്ട് പവിക്ക് തന്നെ; ഓപ്പണിംഗ് ദിനത്തില്‍ മികച്ച നേട്ടം, 'പവി കെയര്‍ടേക്കര്‍' കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ടി20 ലോകകപ്പ് 2024: രോഹിത്തിനൊപ്പം ഓപ്പണറായി അവന്‍ വരണം, കോഹ്ലിയാണെങ്കില്‍ കാര്യങ്ങള്‍ മാറിമറിയും; വിലയിരുത്തലുമായി ഇര്‍ഫാന്‍ പത്താന്‍

പെന്‍ഷന്‍ ആകാൻ ഒരു ദിവസം മാത്രം ബാക്കി, കെഎസ്ഇബി ജീവനക്കാരൻ ഓഫീസിൽ തൂങ്ങി മരിച്ചു