എല്ലാം ഒന്നിനൊന്ന് മെച്ചം! ഈ ഉത്സവ സീസൺ വാങ്ങാനാകുന്ന മികച്ച അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ..

ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിഭാഗം വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. രാജ്യത്ത് മൊത്തത്തിലുള്ള യാത്രാ സംസ്കാരം വളർന്നുവന്നതോടെ, ഇരുചക്ര വാഹനങ്ങൾ ഗതാഗത മാർഗ്ഗമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ADV-കൾ ഒരു മികച്ച ഓപ്ഷനായി മാറിയിട്ടുണ്ട്. ദീർഘദൂര ടൂറിംഗ്, സുഖസൗകര്യങ്ങൾ, പവർ, ലഗേജ് വഹിക്കാനുള്ള ശേഷി, ഓഫ്-റോഡ് ശേഷി എന്നിവയുടെ മികച്ച സംയോജനമാണ് ഈ മോട്ടോർസൈക്കിളുകൾ വാഗ്ദാനം ചെയ്യുന്നത്. ഈ ഉത്സവ സീസണിൽ വാങ്ങാനാകുന്ന മികച്ച 5 അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ നോക്കാം…

റോയൽ എൻഫീൽഡ് ഹിമാലയൻ 450 : ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ എഡിവി നെയിംപ്ലേറ്റാണ് ഹിമാലയൻ. 3.06 ലക്ഷം മുതൽ 3.20 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വിലയുള്ള ഈ മോട്ടോർസൈക്കിളിന് 452 സിസി സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 39.47 ബിഎച്ച്പിയും 40 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. 6-സ്പീഡ് ഗിയർബോക്സുമായാണ് ജോഡിയാക്കിയിരിക്കുന്നത്. 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വയർ സ്‌പോക്ക് വീലുകളിൽ വാഹനം ഓടുന്നു. കൂടാതെ ട്യൂബ്‌ലെസ് സ്‌പോക്ക് വീലുകളും ഒരു ഓപ്ഷനായി ലഭ്യമാണ്.

ഹീറോ എക്സ്പൾസ് 210 : ഇന്ത്യയിൽ ഇപ്പോൾ വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ ബൈക്കാണ് എക്സ്പൾസ് 210. 1.62 ലക്ഷം മുതൽ 1.71 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) ഇതിന്റെ വില വരുന്നത്. 24.2 ബിഎച്ച്പിയും 20.7 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്ത 210 സിസി സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് എഡിവിക്ക് കരുത്ത് പകരുന്നത്. 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയർ വയർ സ്പോക്ക് വീലുകളിൽ ഇത് സഞ്ചരിക്കുന്നു. എക്സ്പൾസ് 210 വളരെ ഭാരം കുറഞ്ഞതാണ്. 168 കിലോഗ്രാം ഭാരമുള്ള ഇത് ഓഫ്-റോഡ് പ്രേമികൾക്ക് തികച്ചും അനുയോജ്യമായ മോട്ടോർസൈക്കിളായി മാറും.

കെടിഎം 390 അഡ്വഞ്ചർ എക്സ് : ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ ഒരു മോട്ടോർസൈക്കിളാണ് 390 അഡ്വഞ്ചർ എക്സ്. 45.3 ബിഎച്ച്പിയും 39 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 398.63 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് മോട്ടോറാണ് എഡിവിയുടെ കരുത്ത്. ജിഎസ്ടി 2.0 വില വർദ്ധനവ് കെടിഎം സ്വീകരിച്ചതോടെ ഈ ഉത്സവ സീസണിൽ നിങ്ങൾക്ക് 3.04 ലക്ഷം രൂപ (എക്സ്- ഷോറൂം) വിലയിൽ അഡ്വഞ്ചർ മോട്ടോർസൈക്കിൾ വാങ്ങാം.

ടിവിഎസ് അപ്പാച്ചെ RTX : ടിവിഎസ് അടുത്തിടെ ഇന്ത്യൻ വിപണിയിൽ പുതിയ അപ്പാച്ചെ RTX പുറത്തിറക്കികൊണ്ട് എഡിവി സെഗ്‌മെന്റിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തിയിരുന്നു. അപ്പാച്ചെ RTXന് പുതിയ RTXD4 299 സിസി സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ലഭിക്കുന്നത്. ഇത് 36 പിഎസ് പവറും 28.5 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. 1.99 ലക്ഷം മുതൽ 2.29 ലക്ഷം രൂപയാണ് ഇതിന്റെ വില. ഇത് (എക്സ്- ഷോറൂം)വിലയാണ്. എഡിവിക്ക് റൈഡ്-ബൈ-വയർ സാങ്കേതികവിദ്യയോട് കൂടി റാലി, അർബൻ, ടൂർ, റെയിൻ എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകൾ ലഭിക്കുന്നു. ഇത് കൂടുതൽ റോഡ്-ഓറിയന്റഡ് എഡിവിയാണ്.

കാവസാക്കി KLX 230 : ആഗസ്റ്റിൽ കവാസാക്കി KLX 230 ന്റെ വില 1.30 ലക്ഷം രൂപയായി കുറിച്ചിരുന്നു. GST നിരക്കുകൾ കുറച്ചതോടെ, ഡ്യുവൽ-സ്‌പോർട്‌സ് മോട്ടോർസൈക്കിളിന് ഇപ്പോൾ 1.84 ലക്ഷം രൂപയാണ് (എക്‌സ്- ഷോറൂം) വില. ഇത് ഓഫ്-റോഡ് റൈഡിംഗ് പ്രേമികൾക്ക് പണത്തിന് അനുയോജ്യമായ ഒരു മോഡലായി മാറുന്നു. 18.37 bhp കരുത്തും 19 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 233 സിസി സിംഗിൾ-സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഇത് 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

Latest Stories

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'

'എനിക്ക് അച്ചടക്കം വളരെ പ്രധാനം'; പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാത്തതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ആര്‍ ശ്രീലേഖ

'മോഡേണല്ല, എംടെക്കുകാരിയായ ഗ്രീമക്ക് വിദ്യാഭ്യാസം കുറവാണെന്നും പരിഹാസം'; അമ്മയും മകളും ആത്മഹത്യ ചെയ്ത കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'കുഞ്ഞിനെ കൊലപ്പെടുത്തിയത് ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിൽ'; നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ പിതാവിന്റെ മൊഴി

സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനമാകും; ടി-20 ലോകകപ്പിൽ ബെഞ്ചിലിരിക്കേണ്ടി വരുമോ എന്ന് ആരാധകർ

'അവന്മാർക്കെതിരെ 200 ഒന്നും അടിച്ചാൽ പോരാ'; ഇന്ത്യയുടെ പ്രകടനത്തെ പുകഴ്ത്തി ന്യുസിലാൻഡ് നായകൻ

കീവികളെ പറത്തി വിട്ട് ഇഷാൻ കിഷൻ; ടി-20 ലോകകപ്പിൽ പ്രതീക്ഷകളേറെ

'അസ്തമനത്തിന് ശേഷമുള്ള സൂര്യോദയം'; രാജകീയ തിരിച്ചു വരവിൽ സൂര്യകുമാർ യാദവ്

നീയോൺ ഇന്ത്യ: നഗരങ്ങൾ ആഘോഷിക്കുമ്പോൾ കത്തിക്കരിയുന്ന തൊഴിലാളികൾ