26 കി.മീ മൈലേജ്; ഈ 7-സീറ്റര്‍ ടൊയോട്ട ഇത്ര കുറഞ്ഞ വിലയിലോ?

ഇന്ത്യയിൽ കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഏറ്റവും കൂടുതലായി വാങ്ങുന്ന സമയങ്ങളിൽ ഒന്നാണ് ദീപാവലി. ഈ ഉത്സവകാലത്തെ വിൽപ്പന കണക്കുകൾ ഉൾപ്പെടുന്ന ഒക്‌ടോബറിലെ സെയിൽസ് റിപ്പോർട്ടിൽ ടൊയോട്ട റെക്കോഡ് വിൽപ്പനയാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യയിൽ എത്ര പേർ ടൊയേട്ട റൂമിയോൺ എംപിവി വാങ്ങിയെന്ന് നോക്കാം…

2025 ഒക്ടോബർ മാസത്തിൽ ടൊയോട്ട 3,075 റൂമിയോൺ കാറുകളാണ് വിറ്റത്. 2024 ഒക്ടോബർ മാസത്തിൽ ഈ എംപിവിയുടെ വിൽപ്പന 2,169 യൂണിറ്റ് ആയിരുന്നു. 2024 ഒക്ടോബർ മാസത്തെ വിൽപ്പന കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 2025 ഒക്ടോബർ മാസത്തിൽ ടൊയോട്ടക്ക് 906 റൂമിയോൺ കാറുകൾ അധികം വിൽക്കാൻ സാധിച്ചിട്ടുണ്ട്. വാർഷികാടിസ്ഥാനത്തിൽ 42 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ റൂമിയോൺ 73. 04 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഓഗസ്റ്റിൽ 68 യൂണിറ്റിലേക്ക് ഇടിഞ്ഞിരുന്നു. 2025 സെപ്റ്റംബറിൽ റൂമിയോണിന്റെ വിൽപ്പന 829 യൂണിറ്റായിരുന്നു. ഉത്സവകാലത്ത് ഗംഭീര തിരിച്ചുവരവാണ് എംപിവി കാഴ്ചവെച്ചത്. വരുംമാസങ്ങളിലും റൂമിയോൺ ഇതേ പ്രകടനം തന്നെ തുടരുമെന്നാണ് കരുതുന്നത്.

എർട്ടിഗക്ക് സമാനമായ ഇന്റീരിയറാണ് റൂമിയോണിനും. ഡ്യുവൽ-ടോൺ ക്യാബിൻ, സ്പ്ലിറ്റ്-ഫോൾഡിംഗ് രണ്ടാം നിര സീറ്റുകൾ, റിക്ലൈനബിൾ മൂന്നാം നിര സീറ്റുകൾ, പിൻവശത്തേക്ക് പ്രത്യേക എസി വെന്റുകൾ എന്നിവയുള്ള 7 സീറ്റർ ലേഔട്ടിലാണ് ഇത് വരുന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ, വോയ്‌സ് അസിസ്റ്റന്റ്, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, ആർക്കാമിസ് ട്യൂൺ ചെയ്ത ഓഡിയോ എന്നിവയുള്ള 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയടക്കമുള്ള ആധുനിക സവിശേഷതകളും ഈ എംപിവിയിൽ നൽകിയിട്ടുണ്ട്. എർട്ടിഗയിലുള്ള അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടൊയോട്ട റൂമിയോണിന്റെ ഹൃദയം. ഈ എഞ്ചിൻ പെട്രോൾ മോഡിൽ 102 bhp പവറും 137 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോഡിയാക്കിയിരിക്കുന്നത്..

റൂമിയോൺ മാനുവൽ വേരിയന്റ് ലിറ്ററിന് 20.11 കിലോമീറ്ററും ഓട്ടോമാറ്റിക്ക് 20.51 കിലോമീറ്ററും ഇന്ധനക്ഷമത നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സിഎൻജി മോഡിൽ പവർ, ടോർക്ക് എന്നിവ 87 bhp, 121 Nm ആയി കുറയുന്നുണ്ടെങ്കിലും മൈലേജ് കൂടും. ബൈ-ഫ്യുവൽ സിഎൻജി ഓപ്ഷന് കിലോഗ്രാമിന് 26.11 കിലോമീറ്റർ മൈലേജാണ് കമ്പനി പറയുന്നത്. നേരത്തെ ബേസ് വേരിയന്റിൽ വരെ 6 എയർബാഗ് ചേർത്ത് റൂമിയോണിന്റെ സുരക്ഷ ടൊയോട്ട കൂട്ടിയിരുന്നു. ഇപ്പോൾ റൂമിയോണിന്റെ എല്ലാ വേരിയന്റുകളിലും ഡ്യുവൽ ഫ്രണ്ട്, സൈഡ്, കർട്ടൻ ഷീൽഡ് എയർബാഗുകൾ ലഭ്യമാണ്. എയർബാഗ് സ്റ്റാൻഡേർക്ക് ആക്കിയതിനൊപ്പം ടോപ്പ്-സ്പെക്ക് V വേരിയന്റിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും ചേർത്തിട്ടുണ്ട്.

6 എയർബാഗുകൾക്ക് പുറമെ വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്സ് ചൈൽഡ്-സീറ്റ് മൗണ്ടുകൾ തുടങ്ങിയവയും റൂമിയോണിറെ സേഫ്റ്റി കിറ്റിലുണ്ട്. സേഫ്റ്റി അപ്‌ഗ്രേഡുകൾക്ക് പുറമെ ജിഎസ്ടി പരിഷ്‌കാരങ്ങൾ വഴിയുണ്ടായ വില പരിഷ്‌കാരങ്ങളും റൂമിയോണിന്റെ വിൽപ്പന കൂട്ടാൻ സഹായിച്ചിട്ടുണ്ട്. ജിഎസ്ടി 2.0 പ്രാബല്യത്തിൽ വന്നതോടെ എംപിവിക്ക് 37, 300 മുതൽ 48, 700 രൂപ വരെയാണ് വില കുറഞ്ഞത്. റൂമിയോണിന്റെ S എംടി വേരിയന്റ് ഒഴികെ മറ്റെല്ലാ വേരിയന്റുകൾക്കും 40,000 രൂപക്ക് മുകളിൽ വിലക്കുറവ് ലഭിച്ചിട്ടുണ്ട്. നിലവിൽ 10. 44 ലക്ഷം രൂപ മുതലാണ് റൂമിയോണിന്റെ വില ആരംഭിക്കുന്നത്. 13. 61 ലക്ഷം രൂപയാണ് ടോപ് എൻഡ് വേരിയന്റിന്റെ വില. ഇവ ടൊയോട്ടയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രേഖപ്പെടുത്തിയ വിലകളാണ്.

Latest Stories

എറണാകുളത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്

ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ രണ്ട് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍ കൂടി; ഹോര്‍മൂസില്‍ അനുമതി കാത്ത് കിടക്കുന്നത് 22 ഇന്ത്യന്‍ കപ്പലുകള്‍

ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്; താരത്തെ ഉൾപ്പെടുത്താതെ പോർച്ചുഗൽ കളിക്കളത്തിലേക്ക്

2027 ഏകദിന ലോകകപ്പിൽ സഞ്ജുവിന് അവസരം? ഐപിഎൽ നിർണായകമെന്ന് സൂചന; സാധ്യത പട്ടിക പുറത്ത്

വിവാഹം വീട്ടുജോലിക്ക് വേണ്ടിയല്ല, അടുക്കള, അലക്ക് ജോലികൾ പുരുഷന്മാരും ചെയ്യണമെന്ന് സുപ്രീംകോടതി

ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നു: ഡൊണാൾഡ് ട്രംപ്

ഇറാന്റെ യുദ്ധം മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങില്ല; ഈദ് സന്ദേശത്തില്‍ മൊജ്തബ ഖമനയി

അവന് നായക സ്ഥാനം പോയിട്ട് ടീമിന്റെ ഭാഗമാകാൻ പോലും അർഹതയില്ല; തുറന്നടിച്ച് മുൻ പാക് താരം

INJURY PREMIER LEAGUE (IPL2026); ചെന്നൈ, ആർസിബി, കൊൽക്കത്ത, സൺ റൈസേഴ്‌സ് ടീമുകളിലെ പ്രധാന താരങ്ങൾക്ക് പരിക്ക്; ക്യാമ്പുകളിൽ ആശങ്ക

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ധോണിയുടെ ടീമിൽ കളിക്കുക എന്നത്: സഞ്ജു സാംസൺ