ഈ കലോറി കുറഞ്ഞ ഭക്ഷണക്രമം നിങ്ങളുടെ ജിമ്മിലെ പണി കുറയ്ക്കും

പെട്ടെന്ന് തടിവെയ്ക്കുന്ന ശരീരപ്രകൃതമുള്ളവര്‍ എപ്പോഴും ഡയറ്റ് കണ്‍ട്രോളിലായിരിക്കും. കലോറി കൂടിയ ഭക്ഷണങ്ങള്‍ അവര്‍ പലപ്പോഴും ഒഴിവാക്കും. തടി കുറയ്ക്കാന്‍ പെടാപാട് പെടുന്നവര്‍ക്കും നല്ല ചോയിസാണ് കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍. ജിമ്മില്‍ പോയി കഷ്ടപ്പെടുന്നതിന്റെ തോത് കുറയ്ക്കാന്‍ ഈ കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ കൊണ്ട് സാധിക്കും. പരിചയപ്പെടാം ചില സീറോ കലോറി കുറഞ്ഞ പച്ചക്കറികളെയും പഴങ്ങളെയും

1.ബ്രൊക്കോളി

ഉയര്‍ന്ന പോഷകമൂല്യവും കുറഞ്ഞ കലോറിയുമുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവും ബ്രൊക്കോളിക്കുണ്ട്. ഭാരം കുറയ്ക്കുന്നതിനു മാത്രമല്ല, ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തിനും ഉത്തമമാണ് ബ്രൊക്കോളി. ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ബ്രൊക്കോളി കഴിക്കുന്നത് നല്ലതാണ്.

2. തണ്ണിമത്തന്‍

മലയാളികള്‍ക്ക് പ്രിയപ്പെട്ട പഴങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ മലയാളികള്‍ തണ്ണിമത്താന്‍ കഴിക്കാറുണ്ട്. കലോറി വളരെ കുറവുള്ള പഴവര്‍ഗ്ഗം കുടിയാണിത്. ശരീരഭാരം കുറയ്ക്കാന്‍ പാടുപെടുന്നവര്‍ തണ്ണിമത്തന്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്ടെന്ന് തന്നെ തടി കുറയ്ക്കാം.

3.കാരറ്റ്

കാരറ്റ് കഴിച്ചാല്‍ കാഴ്ചയ്ക്ക് ബെസ്റ്റാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ തടികുറയ്ക്കുന്നതിലും കേമനാണ് കാരറ്റ്. ലോക പ്രമേഹദിനത്തില്‍ നടന്ന പ്രചാരണപരിപാടികളില്‍ കാരറ്റിന്റെ ഗുണങ്ങളായിരുന്നു ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ചത്. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കാരറ്റിന് കഴിയുമെന്നതാണ് ഇതിന് കാരണം.

4. തക്കാളി

തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക്, അവരുടെ സമീകൃതാഹാരങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന പച്ചക്കറിയാണ് തക്കാളി. സമീകൃതാഹാരം എന്ന നിലയ്ക്ക് ഒട്ടേറെ ഗുണങ്ങള്‍ തക്കാളിക്കുണ്ട്. ഹൃദ്രോഗങ്ങളെ ചെറുക്കുവാനും തക്കാളിക്ക് ഒരു പരിധി വരെ സാധിക്കും. കൂടാതെ ക്യാന്‍സറിനെ പ്രതിരോധിക്കാനും തക്കാളിക്ക് കഴിയും

5. കാബേജ്

കുറഞ്ഞ കലോറിയുള്ള മറ്റൊരു ചച്ചക്കറിയാണ് കാബേജ്. ഹൃദ്രോഗവും ക്യാന്‍സറും ചെറുക്കാന്‍ കഴിയുന്ന കാബേജില്‍ കലോറി കുറവുള്ളതിനാല്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

Read more