അഞ്ച് മിനുട്ട് കൊണ്ട് സിക്‌സ്പാക്ക് സ്വന്തമാക്കാം; ജാന്‍വി കപൂറിന്റെ വര്‍ക്കൗട്ട് ടിപ്‌സ്ഹിറ്റ് ; വീഡിയോ കാണാം

Advertisement

താരസന്തതികളുടെ സിനിമാ പ്രവേശനം എപ്പോഴും സിനിമാലോകം ഏറെ പ്രതീക്ഷയോടെയാണ് കാണാറുള്ളത്. തങ്ങളുടെ പ്രിയ താരങ്ങളോടുള്ള സ്‌നേഹവും ആരാധനയും ആരാധകര്‍ അതേപോലെ അവരുടെ മക്കള്‍ക്കും നല്‍കാറുണ്ട്. ബോളിവുഡിന്റെ സ്വപ്‌ന സുന്ദരിയായിരുന്ന നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ സിനിമാ അരങ്ങേറ്റവും ഏറെ മുന്‍പേതന്നെ വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു.

എന്നാല്‍ സിനിമ റിലീസ് ആകുന്നതിന് മുന്‍പേ തന്നെ സ്റ്റാറായിരിക്കുകയാണ് ജാന്‍വി. ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധാലുവായ ഈ ഇരുപതുകാരിയുടെ ഫണ്‍ വര്‍ക്ക് ഔട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.

https://www.youtube.com/watch?time_continue=47&v=CFzZ_vHIVOM

അഞ്ച് മിനുട്ടിലെ വര്‍ക്ക് ഔട്ട് കൊണ്ട് സിക്‌സ് പാക്ക് സ്വന്തമാക്കാനുള്ള ടിപ്‌സാണ് ജാന്‍വി വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. സിക്‌സ് പാക്ക് സ്വന്തമാക്കാന്‍ നാല് വര്‍ക്കൗട്ടുകളും താരം പരിചയപ്പെടുത്തുന്നു. എന്നാല്‍ ചിരിച്ചുകൊണ്ട് ബാലന്‍സ് തെറ്റിയുള്ള ‘പ്ലാന്റും സൈക്ലിങു’മെല്ലാം പരിശീലകനിലും കാഴ്ചക്കാരിലും ചിരിയുണര്‍ത്തുന്നു.