എന്തുകൊണ്ട് മത്സ്യം കഴിക്കണം, ഇതാ 17 കാരണങ്ങൾ

Advertisement

സിനു ജോൺ

മീൻ കഴിച്ചാൽ പലതുണ്ട് കാര്യം…

എന്നും മലയാളിക്കു പ്രിയപ്പെട്ട ഒരു ഭക്ഷണ വിഭവമാണ് മൽസ്യം. മലയാളിയുടെ തീന്മേശയിൽ മീൻ ഇല്ലാത്ത ദിവസങ്ങൾ ചുരുക്കം. മാംസത്തെക്കാൾ കൂടുതൽ മലയാളിയുടെ രുചി മുകുളങ്ങളെ ഉണർത്തിയത് മത്സ്യം തന്നെയാണ്. വളരെ രുചികരവും എളുപ്പത്തിൽ തയാറാക്കാവുന്നതുമാണ് മീൻ വിഭവങ്ങൾ. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മൽസ്യം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ ഈ മീൻ കഴിച്ചാലുള്ള ഗുണങ്ങൾ എത്ര പേർക്കറിയാം?.

1. അൽഷിമേഴ്‌സ് സാധ്യത കുറക്കുന്നു.

60 വയസ്സ് കഴിഞ്ഞവർക് മറവി രോഗം വരൻ സാധ്യത കൂടുതലാണ്. എന്നാൽ ഈ സാധ്യതകളെ ഇല്ലാതാക്കുകയാണ് നമ്മുടെ പ്രിയ വിഭവമായ മീൻ . എന്നും മീൻ കഴിക്കുന്നത് മസ്തിഷ്കരോഗ്യത്തിനും വളരെ നല്ലതാണ്. മസ്തിഷ്കസംബന്ധമായ രോഗങ്ങൾ തടയുന്നതിൽ മത്സ്യത്തിന് വലിയൊരു പങ്കുണ്ട്.

2. ആസ്തമക്ക് ഉത്തമ പ്രതിവിധി

ആസ്ത്മക്കു മീൻ വിഴുങ്ങുന്ന ചികിത്സ ഉണ്ടെന്നു പലർക്കും അറിയാം. എന്നാൽ മീൻ കഴിക്കുന്നത് ആസ്ത്മ എന്ന ശ്വാസരോഗം വരാതിരിക്കാനും വളരെ നല്ലതാണ്.

3. പോഷകഗുണം
നമ്മുടെ വളർച്ചക്ക് അത്യന്താപേക്ഷിതമായ വളരെയധികം പോഷകഗുണങ്ങൾ ഉള്ള ഒരു ഭക്ഷണവസ്തുവാണ് മത്സ്യം. കൊഴുപ്പു നിറഞ്ഞ മത്സ്യങ്ങളാണ് ഏറ്റവും ആരോഗ്യപ്രദമായത്. ഒമേഗ 3 ആസിഡിനാൽ സമ്പുഷ്ടമായ മത്സ്യം ആഴ്ചയിൽ രണ്ടു തവണയെങ്കിലും കഴിക്കണം എന്നാണ് പറയാറ്.

4. ഹൃദയസംബന്ധമായ അസുഖങ്ങൾ കുറക്കുന്നു.
ആരോഗ്യമുള്ള ഒരു ഹൃദയത്തിനായി ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഭക്ഷണവസ്തുവാണ് മത്സ്യം. ദിവസത്തിൽ ഒരു തവണയോ, അതിൽ കൂടുതലോ മത്സ്യം കഴിക്കുന്നവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത 15 ശതമാനം കണ്ട് കുറയും എന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.

5. പ്രമേഹം
മീൻ എണ്ണ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും. അതിനാൽ മീൻ കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

6. വിഷാദം കുറക്കുന്നു
ഇന്ന് ലോകം നേരിടുന്ന മാനസിക പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വിഷാദം. നമ്മുടെ ഉള്ളിലെ വിഷാദം കുറച്ചു ഒരു സന്തോഷമുള്ള വ്യക്തി ആക്കി മാറ്റാൻ മത്സ്യത്തിന് കഴിയും എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. കൃത്യമായ മരുന്നുകളുടെ ഒപ്പം മത്സ്യം കഴിക്കുന്നത് മരുന്നുകളുട പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. പ്രതേകിച്ചു സ്ത്രീകളിൽ പ്രസവശേഷം ഉണ്ടാകുന്ന വിഷാദാവസ്ഥ തടയാൻ മത്സ്യം നല്ലതാണു.

7. കരൾ സംബന്ധമായ അസുഖങ്ങൾ തടയുന്നു
മത്സ്യത്തിലുള്ള ഒമേഗ 3 ആസിഡ് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണു. കൊളംബിയ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നത് ഒമേഗ 3 ആസിഡ് രക്തത്തിലെ ട്രിഗ്ലൈസെറിഡീസ് (triglycerides) കൊഴുപ് കുറയ്ക്കും. ഇതിലൂടെ ഫാറ്റി ലിവർ അസുഖങ്ങളെ തടയാൻ സാധിക്കും.

8. വിറ്റാമിൻ D
മത്സ്യം വിറ്റാമിന് D.യുടെ ഒരു കലവറ തന്നെയാണ്. ഇത് ഉറക്കക്കുറവ് തടയുന്നതിന് സഹായകമാണ്. മാത്രമല്ല എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും മൾട്ടിപ്പിൾ സ്ക്ലിറോസിസ് (മസ്തിഷ്കത്തെ സംബന്ധിച്ച വിവരങ്ങൾ ഒഴുകുന്നതും മസ്തിഷ്കവും ശരീരവും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന കേന്ദ്ര നാഡീവ്യൂഹങ്ങളുടെ അപ്രതീക്ഷിതവും പലപ്പോഴും പ്രവർത്തനരഹിതവുമായ രോഗമാണ് മൾട്ടിപ്പിൾ സ്ക്ലിറോസിസ് (എം.എസ്.) പോലുള്ള രോഗങ്ങൾക്കും ഉത്തമമാണ് മത്സ്യം.

9. ശരീര-കേശ സംരക്ഷണം
മത്സ്യത്തിലുള്ള കൊഴുപ് മുടി വളരുന്നതിനും മൃദുവായ ചർമത്തിനും വളരെ നല്ലതാണ്. ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരു അകറ്റുവാനും മത്സ്യം കഴിക്കുന്നത് ഉപകരിക്കും.

10. കാഴ്ച ശക്തി
പ്രായമായവർ നേരിടുന്ന പ്രധാന പ്രശ്ങ്ങനളിൽ ഒന്നാണ് കാഴ്ച കുറവ്. ഇത് ഒരു പരിധി വരെ തടയാൻ മത്സ്യത്തിന് സാധിക്കും. ഒമേഗ 3 ഫാറ്റി ആസിഡാണ് കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും സഹായിക്കുന്നത്. മുലയൂട്ടുന്ന അമ്മമാർ മത്സ്യം കഴിക്കുന്നത് വളരെ നല്ലതാണ്. മുലപ്പാലിലൂടെ ഒമേഗ 3.യുടെ ഗുണങ്ങൾ കുട്ടിക്കും ലഭിക്കും..

11. ആരോഗ്യമുള്ള കുഞ്ഞ്
ഗർഭാവസ്ഥയിലും മുലയൂട്ടുന്ന സമയത്തും മത്സ്യം കഴിക്കുന്നത് വളരെ നല്ലതാണ്. മത്സ്യം കഴിക്കുന്ന അമ്മയിലൂടെ ഒമേഗ 3 ആസിഡും അതിന്റെ എല്ലാ ഗുണങ്ങളും കുഞ്ഞിന് ലഭിക്കുന്നു. അകാല പിറവി(Premature Birth) തടയുന്നതിനും ഇത് സഹായകമാണ്.

12. കൊഴുപ്പ് കുറഞ്ഞ മാംസം
മറ്റു മാംസവസ്തുക്കളെ അപേക്ഷിച്ച കൊഴുപ്പു കുറഞ്ഞതും പോഷക ഗുണം കൂടിയതുമായ മാംസമാണ് മത്സ്യം. ഒമേഗ 3, വിറ്റമിൻ D എന്നിവയുടെ കലവറയാണ് ഇതെന്ന് സൂചിപ്പിച്ചുവല്ലോ. ശരീരത്തിന് ആവശ്യമായ മറ്റു പോഷക ഗുണങ്ങളും മത്സ്യത്തിലുണ്ട്.

13. മൈക്രോ ന്യൂട്രിയന്റ്സ്
മൈക്രോ ന്യൂട്രിയന്റ്സിന്റെയും ഒരു കലവറ തന്നെ മത്സ്യത്തിലുണ്ട്. സോഡിയം, പൊട്ടാസിയം, മംഗനീസ്‌ (manganese) തുടങ്ങിയവ ആരോഗ്യ സംരക്ഷണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

14. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു
മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ D, അമിനോ ആസിഡ്, കാൽസ്യം തുടങ്ങിയവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ഡോകോസാഹെക്സെനോയ്ക് ആസിഡ് (DHA) B സെൽ (ബി ലിംഫോസൈറ്റുകൾ) പ്രവർത്തനം ഉത്തേജിപ്പിക്കുന്നതിലൂടെ അണുബാധ തടയാൻ സഹായകമാകുന്നു.

15. കാൻസർ സാധ്യത കുറക്കുന്നു
മത്സ്യം കൂടുതൽ കഴിക്കുന്നവരിൽ ഓറൽ കാൻസർ (Oral), കണ്‌ഠനാളത്തിൽ ഉണ്ടാകുന്ന കാൻസർ, പാൻക്രിയാസ് കാൻസർ തുടങ്ങിയവ വരാനുള്ള സാധ്യത കുറവാണ് എന്നാണ് അമേരിക്കൻ ജേർണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രിഷൻ നടത്തിയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്.

16. രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ കുറക്കുന്നു
മീൻ എണ്ണയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് രക്തസമ്മര്ദവും കൊളസ്ട്രോളും കുറക്കാൻ സഹായിക്കുന്നു. ഒമേഗ-3 കൊളസ്‌ട്രോൾ ഉണ്ടാകാൻ കാരണമാകുന്ന കൊഴുപ്പ് കുറക്കുന്നു.

17. ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കുന്നു
കൗമാരക്കാരിൽ ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കാൻ മത്സ്യം സഹായിക്കുന്നു. ഒരു ആരോഗ്യ മാസിക നടത്തിയ പഠനത്തിൽ 14 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികളിൽ മീൻ കൂടുതൽ കഴിക്കുന്നവർക്ക് കൂടുതൽ സമയം ശ്രദ്ധയോടെ ഇരിക്കാൻ സാധിക്കുമെന്ന് കണ്ടെത്തി.