ആവശ്യത്തില്‍ അധികം പ്രോട്ടീന്‍ നിങ്ങള്‍ക്ക് ദോഷകരമാണ്

Advertisement

പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് ആരോഗ്യത്തിന് പരമപ്രധാനമാണ്. ഒരു ശരാശരി പുരുഷന് ഒരു ദിവസം 56-60 ഗ്രാം വരെയും സ്ത്രീക്ക് 48-52 ഗ്രാം വരെയും പ്രോട്ടീനാണ് വേണ്ടത്. എന്നാല്‍ പ്രോട്ടീന്റെ അളവ് കൂടുന്നത് ശരീരത്തില്‍ പല പ്രശ്നങ്ങള്‍ക്കും കാരണമാകും. അമിതദാഹം, വിശപ്പ്, തൂക്കം കൂടുക, ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ മൂഡ്ചെയ്ഞ്ചിന് വരെ കാരണമാകും പ്രോട്ടീനിന്റെ അളവ് കൂടുന്നത്.

  • അമിതദാഹം

ചിലദിവസങ്ങളില്‍ സാധാരണ ദിവസത്തേക്കാള്‍ ദാഹം തോന്നുന്നത് പ്രോട്ടീനിന്റെ അളവ് ശരീരത്തില്‍ കൂടുതലായതിനാലാകാം. പ്രോട്ടീനിന്റെ അംശം കൂടുതലായി ശരീരത്തില്‍ എത്തുമ്പോള്‍ അതിനെ നീക്കം ചെയ്യാന്‍ കിഡ്‌നി കൂടുതലായി പ്രവര്‍ത്തിക്കുന്നു. ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. അതിന്റെ ഫലമായി കൂടുതല്‍ ദാഹം തോന്നും.

  • മൂഡ്‌ചെയ്ഞ്ച്

കഴിക്കുന്ന ആഹാരത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുതലായാല്‍ സാധാരണ കാണിക്കുന്നൊരു ലക്ഷണമാണ് മൂഡ്‌ചെയ്ഞ്ച്.

  • ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍

പ്രോട്ടീന്‍ അടങ്ങിയ ആഹാരം കണക്കിലധികം കഴിക്കുന്നത് ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

  • ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ഭക്ഷണത്തില്‍ ഫൈബറിന്റെ അളവ് കുറയുന്നതും പ്രോട്ടീനിന്റെ അളവ് കൂടുന്നതും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

  • ശരീരഭാരം വര്‍ദ്ധിക്കും

പ്രോട്ടീന്‍ പോഷകഗുണമുള്ളതാണെങ്കിലും അളവ് കൂടിയാല്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടും. അതുകൊണ്ട് തന്നെ ശരീരഭാരം വര്‍ദ്ധിക്കും.

  • ക്ഷീണം

Image result for fatigue

എപ്പോഴും ക്ഷീണം തോന്നുന്നത് ശരീരത്തില്‍ പ്രോട്ടീന്‍ കൂടുന്നതിന്റെ ലക്ഷണമായി പറയാറുണ്ട്. എന്നാല്‍ കഴിക്കുന്ന ആഹാരത്തില്‍ പ്രോട്ടീന്‍ കണക്കിലധികമായാലും ക്ഷീണം അനുഭവപ്പെടാം.

  • വിശപ്പ്

വിശപ്പടക്കാന്‍ പ്രോട്ടീന്‍ മാത്രമടങ്ങിയ സ്‌നാക്ക്‌സ് കഴിക്കുന്നത് വിശപ്പ് കൂട്ടുകയേയുള്ളു.